Sunday, March 16, 2008

റ്റിബെറ്റും ഡാര്‍ഫൂറും മ്യാന്മാറും ഗള്‍ഫും പിന്നെ കുറച്ചെണ്ണയും!

ഇവ തമ്മില്‍ എന്ത് ബന്ധം ആണുള്ളത്? ചൈന റ്റിബെറ്റില്‍ ബുദ്ധ ഭിക്ഷുക്കളെയും സ്വാതന്ത്ര സമരക്കാരെയും അടിച്ചൊതുക്കുന്നു. ഡാര്‍ഫൂറില് അവിടുത്തെ ഭരണാധികാരികളുടെ മൗന സമ്മതത്തോടെ ജന്‍ജവീഡുകള് നടത്തുന്ന ആക്രമണത്തില്‍ ലക്ഷങ്ങള്‍ ഇതിനകം മരിച്ചു കഴിഞ്ഞു . അവിടുത്തെ ഭരണാധികാരികള്‍ക്ക് ആയുധം വില്‍ക്കുന്നത് ചൈന ആണ്. അവിടുന്ന് കിട്ടുന്ന പെട്രോളിനായി ചൈന ഈ മനുഷ്യ കുരുതിക്ക് നേരെ കണ്ണടക്കുകയാണ്. അതെ പോലെ തന്നെ ഇന്ത്യയും മ്യാന്മാറില്‍ ആംഗ് സാന്‍ സൂചിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ സമരത്തെ അടിച്ചൊതുക്കുന്ന പട്ടാള നേതൃത്വത്തിന് നേരെ അവിടെ നിന്നും കിട്ടുന്ന പെട്രോളിനായി കണ്ണടക്കുകയാണ്. പെട്രോളിനായി അമേരിക്ക ഗള്‍ഫ് രാജ്യങ്ങളിലെ രാജ ഭരണങ്ങളെ പിന്തുണക്കുന്നത് പോലെ തന്നെ അവസരവാദപരമായ ഒരു നിലപാട് ആണിത്. എണ്ണയ്ക്ക് വേണ്ടി എന്ത് തോന്ന്യവാസവും കണ്ണടക്കും എന്ന നിലപാട് ആണീ രാജ്യങ്ങളെല്ലാം എടുക്കുന്നത്. ഇതില്‍ നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാണുന്നത് അമേരിക്കയുടെ ഭാഗം മാത്രമേ ഉള്ളൂ. അമേരിക്ക കാണുന്നത് ചൈനയുടെ ഭാഗം മാത്രവും. ഇന്ത്യാ സര്‍ക്കാര്‍ ആകട്ടെ ഇതൊന്നും കാണുന്നുമില്ല.

1 comment:

കടവന്‍ said...

നപുംസകവര്‍ഗത്തില്‍പ്പെട്ട കമ്യൂണിസ്റ്റുകള്ക്ക് ചൈനയുടെ, ഡാര്ഫര്‍തീവ്രവാദസപ്പോര്‍ട്ടോ, ഇന്ത്യയിലെ അരുണാചല്പ്രദേശ് അധിനിവേശമോ ഒന്നും കാണാനവില്ല...