Thursday, October 8, 2009

ബോട്ടിനെ പറ്റി ഒന്നും അറിയാത്ത ബോട്ട് ഇന്സ്പെക്ടരെ ജോലിക്ക് നിയമിച്ചവരെ എന്ത് ചെയ്യണം?

തേക്കടി ദുരന്തത്തിന് കാരണം ആയ ബോട്ടിന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഇന്‍സ്പെക്ടര്‍ പറയുന്നത് അങ്ങേര്‍ക്കു ബോട്ടിനെ പറ്റി ഒന്നും അറിഞ്ഞു കൂടാ എന്നാണ്. അങ്ങേര്‍ പാവം ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് എന്നാണ്. ഇങ്ങനെയുള്ളവരെ ഒക്കെ ഈ ജോലിയിലേയ്ക്ക് നിയമിച്ചവരെ നാം എന്ത് ചെയ്യണം? കുറഞ്ഞ പക്ഷം കൊലക്കുറ്റത്തിന് കേസ് എടുക്കുക എങ്കിലും വേണ്ടേ?

ഇന്നിതാ ഈ മാന്ന്യ ദേഹത്തിന്റെ സഹ പ്രവര്‍ത്തകരായ എന്ജിനീയര്മാരുടെ അസോസിയേഷന്‍ പുള്ളിക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സമര പ്രഖ്യാപനം നടത്തിയിരിക്കുന്നു. സ്വന്തം കൂട്ടത്തില്‍ നില്ല്കുന്നവന്‍ എന്ത് ചെറ്റത്തരം ചെയ്താലും ന്യായീകരിക്കുകയും ഒതുക്കിതീര്‍ക്കുകയും ചെയ്യുന്ന നമ്മുടെ സ്വഭാവം ഇതാ ഒരിക്കല്‍ കൂടെ കാണിക്കുന്നു. നേരത്തെ അത് പിണറായിയെ ന്യായീകരിചു രക്ഷിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ രൂപത്തിലും, അഭയ കേസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കത്തോലിക്കാ സഭയുടെ രൂപത്തിലും, ബോംബ്‌ വെച്ച സ്വമിനിയെ രക്ഷിക്കാന്‍ ശ്രമിച്ച സംഘ പരിവാറിന്റെ രൂപത്ത്തിലുമൊക്കെ നമ്മള്‍ കണ്ടതാണ്. മേരാ ഭരത് മഹാന്‍ എന്നല്ലാതെ എന്ത് പറയാന്‍!

സ്വകാര്യ വ്യക്തികളുടെ ബോട്ട് ആണെങ്കില്‍ ഉടമസ്ഥനെതിരെയും കേസ് എടുക്കാന്‍ കാണിക്കുന്ന ശുഷ്കാന്തി സര്‍ക്കാര്‍ വണ്ടികളുടെ കാര്യത്തില്‍ വരാത്തത്‌ എന്ത് കൊണ്ട്?

ഇതേ സംഭവം തന്നെ സര്‍ക്കാര്‍ കോളേജുകളില്‍ നടക്കുന്ന റാഗ്ഗിങ്ങും സ്വാശ്രയ കോളേജില്‍ നടക്കുന്ന റാഗ്ഗിങ്ങിന്റെ കാര്യത്തിലും കാണുന്നുണ്ട്. സ്വകാര്യ കോളേജ് ആണെങ്കില്‍ (അവിടെ റാഗ്ഗിംഗ് സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാളും വളരെ കുറവ്‌ ആണെന്ന് എല്ലാവര്ക്കും അറിയാം) എന്തൊരു ബഹളം ആണ്. കഴിഞ്ഞ ദിവസം പ്രണയ നൈരാശ്യത്തിന്‍റെ പേരില്‍ ഒരു പെണ്‍ കൊച്ചു മരിച്ചപ്പോഴും നമ്മുടെ കുട്ടി നേതാക്കള്‍ക്ക് എന്തൊരു ഉത്സാഹം ആയിരുന്നു. സമരിക്കാനും, ആരോപണങ്ങള്‍ ഉന്നയിക്കാനും!

Tuesday, March 31, 2009

ഗൂഗിള്‍ മെയില്‍ (ജിമെയില്‍) ഇപ്പോള്‍ മലയാളം എഴുതും!

എങ്ങനെ എഴുതണം എന്ന് അറിയാന്‍ ഈ ലിങ്കില്‍ നോക്കുക!!

http://googleblog.blogspot.com/2009/03/email-in-indian-languages.html

Tuesday, February 24, 2009

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ബിസിനസ്സ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഒരു ബിസിനസ്സ് ആണ്. എങ്ങനെ കൂടതല്‍ ആളെ കൂട്ടാമെന്നും TRP എങ്ങനെ കൂട്ടാമെന്നും ആണ് അവര്‍ നോക്കുന്നത്. അത് കൂടുന്നത് വഴി ആണ് അവരുടെ പരസ്യം കൂടുന്നത്. അങ്ങനെ വരുമാനവും. പിന്നെ TRP-യില്‍ നോക്കുന്ന വേറെ ഒരു കാര്യം പരസ്യം ചെയ്യപ്പെടുന്ന ഇനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പൈസ ഉള്ളവരുടെ താല്‍പ്പര്യം ആണ്. അവര്‍ കൂടുതല്‍ കണ്ടാലെ ആ ഇനം പരസ്യം കൂടുതല്‍ കിട്ടൂ. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരായ ദരിദ്ര നാരായണന്മാരുടെ താല്‍പ്പര്യം അനുസരിച്ചല്ല പ്രോഗ്രാം നീങ്ങുക. പരസ്യത്തില്‍ കാണിക്കുന്ന വില്ലകള്‍ ഒക്കെ മേടിക്കാന്‍ പൈസ ഉള്ള കൊടീശ്വരന്മാരുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കും. പിന്നെ ബാക്കിയുള്ള പരസ്യ ഇനങ്ങള്‍ വാങ്ങിക്കാന്‍ പാങ്ങുള്ള കുറെ ലക്ഷാധിപതികളുടെയും. അത്രയ്ക്കും സമ്പന്നമായ ഒരു ഓഡിയന്‍സിനു് ഇഷ്ടപ്പെടുന്ന വിധത്തിലെ ഈ പരിപാടി ഓടൂ.

Saturday, December 13, 2008

ആന്ധ്രയില്‍ പെണ്‍കുട്ടികളെ ആസിഡ് എറിഞ്ഞവരെ പോലീസ് വെടി വെച്ചു കൊന്നു. വളരെ നല്ല കാര്യം!!

അവരെ പോലീസുകാര്‍ എങ്ങാനും കള്ളക്കേസില്‍ കുടുക്കുകയോ തങ്ങള്‍ക്കു മറ്റെന്തെങ്കിലും വിധത്തിലുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയോ ചെയ്‌താല്‍ അതിനെപ്പറ്റി എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ.

അല്ല എങ്കില്‍, അവര്‍ ശരിക്കും ആ കുറ്റകൃത്യം ചെയ്തവര്‍ ആണെങ്കില്‍ അവര്‍ക്ക് അവര്‍ അര്‍ഹിച്ചതു കിട്ടി എന്നേ എനിക്ക് അഭിപ്രായം ഉള്ളൂ. നമ്മള്‍ പൊതു ജനത്തിന്റെ നികുതിപ്പണവും കൊണ്ട് പുട്ടടിച്ച് ഇവന്മാര്‍ ഒന്നും കുറെ നാള്‍ കൂടി ജയിലില്‍ സുഖിച്ചു ജീവിക്കില്ലല്ലോ.

പാര്‍വതിക്ക് അഭിനന്ദനങ്ങള്‍!!

ആദ്യത്തെ മലയാളി ലോക സുന്ദരി നമ്പര്‍ 2 പാര്‍വതിക്ക് അഭിനന്ദനങ്ങള്‍!!

Friday, November 28, 2008

രാഷ്ട്രീയക്കാര്‍ എന്തിനാണ് തീവ്രവാദ പോരാട്ടങ്ങളുടെ ഇടയ്ക്ക് വന്നു പത്രസമ്മേളനം നടത്തുന്നത്?

സാമാന്ന്യ ബോധം ഉള്ള ആര്ക്കും മനസ്സിലാവുന്ന ഒരു കാര്യം ആണ് പട്ടാളത്തെയും പോലീസിനെയും അവര്‍ക്കറിയാവുന്ന പണി ചെയ്യാന്‍ വിടണമെന്നത്. അതിന്റെ ഇടയ്ക്ക് രാഷ്ട്രീയക്കാര്‍ വന്നു സംഭവ സ്ഥലത്തു വന്നു കയറി വിഡ്ഡിത്തരങ്ങള്‍ എഴുന്നള്ളിക്കുകയും പത്ര സമ്മേളനം നടത്തുകയും ചെയ്യുന്നതിന്റെ ആവശ്യം എന്താണ്. ഈ VIP കള്‍ കെട്ടിയെടുക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ കൊടുക്കാന്‍ ഉള്ള അധിക ചുമതല കൂടെ പട്ടാളത്തിന്‍റെ/പോലീസിന്റെ തലയില്‍ വരുകയാണ്. TV യിലോ പത്രത്തിലോ തല കാണിക്കാനുള്ള അവസരം ഒരിക്കലും രാഷ്ട്രീയക്കാര്‍ കളയില്ലല്ലോ? മുംബെയില്‍ ഗോപിനാഥ് മുണ്ടെയും മുഖ്യമന്ത്രി ദേശ്മുഖും പിന്നെ വേറെ ചില വിവര ദോഷികളും ഈ വിഡ്ഢിത്തരം ആവര്‍ത്തിച്ചു.

Thursday, November 27, 2008

ഷാനിയുടെ തമാശകള്‍; മനോരമയുടെയും!!

മനോരമ ചാനലില്‍ ഷാനിയുടെ വക ചില അഭിപ്രായങ്ങള്‍ കേട്ടു. "ATS കണ്ടിട്ട് പോലും ഇല്ലാത്ത ആയുധങ്ങളും ആയാണ് തീവ്രവാദികള്‍ വന്നത് " എന്ന്. AK-47, അവരാരും കണ്ടിട്ടില്ലെന്നാണോ ഷാനി ഉദേശിച്ചത്? സാദാ പോലീസുകാരുടെ കാര്യത്തില്‍ ചിലപ്പോള്‍ അത് ശരിയായിരുന്നേനെ. ATS കാരുടെ കാര്യത്തില്‍ അത് ശരിയാകുമോ?

ഷാനി അങ്ങനെ എന്‍റെ ബ്ലോഗില്‍ ഒരു കമന്റ് ഇട്ടു!!

ATS ക്കാരും SPG ക്കാരും ഒക്കെ നല്ല നിലവാരം ഉള്ള പരിശീലനം സിദ്ധിച്ചവര്‍ ആണെന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്. എന്‍റെ തെറ്റിധാരണ ആയിരിക്കും. ഒരു ചാനലിലും AK-47 അല്ലാതെ എം.എം.ജി, എം.16 ഒക്കെ ഉപയോഗിക്കുന്ന കാര്യം ഒരിടത്തും പറയുന്നത് ഞാന്‍ ഇതു വരെ കണ്ടില്ല.

പിന്നെ ഇത്രയും ബന്ധികളെ വെച്ചു കൊണ്ട്, ഇത്രയും പ്ലാനോടെ എത്തിയ തീവ്ര വാദികളെ, തുരത്താന്‍ സമയം എടുക്കുന്നതിനെ പറ്റി ഇന്നലെ പരാതി പറയുന്നതു കണ്ടത് തീരെ ബാലിശമായിപ്പോയി!! ബന്ദികളുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പാക്കാതെ കമാണ്ടോകള്‍ക്ക് ആക്ക്രമണം നടത്താന്‍ സാധിക്കുകയില്ലെന്ന് മനസ്സിലാക്കാതെ അവരെ കുറ്റം പറയുന്നത്, പ്രത്യേകിച്ചും ഓപ്പരേഷന്‍ കഴിയുന്നതിനു മുമ്പേ അത് ചെയ്യുന്നത്, തീരെ പിള്ളേര് കളി ആയിപ്പോയി!!