Friday, March 7, 2008
അമേരിക്കന്‍ സാമ്രാജ്യത്വവും വാലന്റൈന്‍സ് ഡേയും!
ഇക്കഴിഞ്ഞ ദിവസം നമ്മുടെ ഒരു ധീര സഖാവ് ദുഖിക്കുന്നത് കെട്ട്. പണ്ട് അമേരിക്കയുടെ വിയട്നാം അധിനിവേശത്തിനെതിരെ സമരം ചെയ്തിടത്ത് ഇപ്പോള്‍ യുവാക്കള്‍ വാലന്റൈന്‍സ് ഡേ ആണ് ആഘോഷിക്കുന്നത്. അത് പൊതു ജനത്തിനു കുറച്ചു വിവരം ഉണ്ടായതിന്റെ ലക്ഷണം ആയി കണ്ടാല്‍ മതി. ഒരു പ്രയോജനവുമില്ലാത്ത കുറെ അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രകടനങളും സദ്ദാം ഹുസ്സൈനെ രക്ഷിക്കാനായി നടത്തിയ പ്രയോജന ശൂന്യമായ ബന്ദുകളും നിര്‍ത്തി സ്വന്തം ആയി ഒരു കാമുകനെയോ കാമുകിയെയോ കിട്ടുന്ന ഈ പരിപാടിയിലേയ്ക്ക് മാറുകയെന്നത് കുറച്ചെങ്കിലും പ്രയോജനകരമായ ഒരു കാര്യം ആണ്. വാലന്റൈന്‍സ് ഡേ വഴി കുറേ ഞരമ്പു രോഗികളുടെ എണ്ണം ഇവിടെ കുറയുകയും അങ്ങനെ ഇവടെ സ്ത്രീകള്‍ക്ക് കുറച്ചു കൂടി മന സമാധാനത്തോടെ ബസില്‍ യാത്ര ചെയ്യാനും പറ്റും. ഇവിടുത്തെ ആത്മ ഹത്യകളുടെ എണ്ണം കുറയുകയും ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment