Thursday, November 27, 2008

ഷാനിയുടെ തമാശകള്‍; മനോരമയുടെയും!!

മനോരമ ചാനലില്‍ ഷാനിയുടെ വക ചില അഭിപ്രായങ്ങള്‍ കേട്ടു. "ATS കണ്ടിട്ട് പോലും ഇല്ലാത്ത ആയുധങ്ങളും ആയാണ് തീവ്രവാദികള്‍ വന്നത് " എന്ന്. AK-47, അവരാരും കണ്ടിട്ടില്ലെന്നാണോ ഷാനി ഉദേശിച്ചത്? സാദാ പോലീസുകാരുടെ കാര്യത്തില്‍ ചിലപ്പോള്‍ അത് ശരിയായിരുന്നേനെ. ATS കാരുടെ കാര്യത്തില്‍ അത് ശരിയാകുമോ?

ഷാനി അങ്ങനെ എന്‍റെ ബ്ലോഗില്‍ ഒരു കമന്റ് ഇട്ടു!!

ATS ക്കാരും SPG ക്കാരും ഒക്കെ നല്ല നിലവാരം ഉള്ള പരിശീലനം സിദ്ധിച്ചവര്‍ ആണെന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്. എന്‍റെ തെറ്റിധാരണ ആയിരിക്കും. ഒരു ചാനലിലും AK-47 അല്ലാതെ എം.എം.ജി, എം.16 ഒക്കെ ഉപയോഗിക്കുന്ന കാര്യം ഒരിടത്തും പറയുന്നത് ഞാന്‍ ഇതു വരെ കണ്ടില്ല.

പിന്നെ ഇത്രയും ബന്ധികളെ വെച്ചു കൊണ്ട്, ഇത്രയും പ്ലാനോടെ എത്തിയ തീവ്ര വാദികളെ, തുരത്താന്‍ സമയം എടുക്കുന്നതിനെ പറ്റി ഇന്നലെ പരാതി പറയുന്നതു കണ്ടത് തീരെ ബാലിശമായിപ്പോയി!! ബന്ദികളുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പാക്കാതെ കമാണ്ടോകള്‍ക്ക് ആക്ക്രമണം നടത്താന്‍ സാധിക്കുകയില്ലെന്ന് മനസ്സിലാക്കാതെ അവരെ കുറ്റം പറയുന്നത്, പ്രത്യേകിച്ചും ഓപ്പരേഷന്‍ കഴിയുന്നതിനു മുമ്പേ അത് ചെയ്യുന്നത്, തീരെ പിള്ളേര് കളി ആയിപ്പോയി!!

10 comments:

അരുണ്‍ കരിമുട്ടം said...

അല്ല,അത് ശരിയാകുമോ?

Rejeesh Sanathanan said...

ഷാനിയും അവരുടെ തലതൊട്ടപ്പന്‍ മനോരമയും വലിയ തമാശക്കാരാ...'എന്തൊക്കെയോ' സ്ഥാപിക്കാനുള്ള ചില ശ്രമങ്ങളുണ്ട്..അത് കണ്ടാല്‍ ആരും ചിരിച്ചുപോകും

Anonymous said...

അതൊരു തമാശയായിരുന്നില്ല,എകെ. 47 ഒന്നുമായിരുന്നില്ല, അവരുടെ കൈയിലുണ്ടാിയിരുന്നതെന്ന് മനോരമന്യൂസ് അഭിപ്രായമാരാഞ്ഞ ‌മുന്‍ സൈനിക ഓഫിസര്‍മാരെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. എം.എം.ജി, എം.16 തുടങ്ങി നെറ്റില്‍ ഫോട്ടോ മാത്രം കണ്ടിട്ടുള്ള അത്യാധുനിക ആയുധങ്ങളാണ് പുറത്തു വന്ന ചിത്രങ്ങളില്‍ കാണുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇതൊന്നും നമ്മുടെ തീവ്രവാദവിരുദ്ധ സേന ഒരിക്കല്‍ പോലും ഉപയോഗിക്കുകയോ പരിശീലിക്കുകയോ ചെയ്യാത്ത തരം ആയുധങ്ങളാണെന്നും അവര്‍ പറയുന്നു. അത്ര ഉറപ്പില്ലാത്ത ഒരു കാര്യം ഇതുപോലൊരു സന്ദര്‍ഭത്തില്‍ ആരെങ്കിലും തമാശിക്കുമോ?

ഷാനി.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
വി. കെ ആദര്‍ശ് said...

ഷാനിയുടെ ഭാഷ ശരിയല്ല, എന്തോ പറയാനുള്ള വേഗതയില്‍ ഒട്ടേറേ അബദ്ധങ്ങള്‍ പിണയുന്നത് പതിവ് കാഴ്‌ചയാണ്. ചോദ്യം ചോദിക്കാനുള്ള കഴിവ് അപാരം. ഹാര്‍ദ്ദവം എന്ന വാക്ക് ഷാനി ആവര്‍ത്തിച്ചുപയോഗിക്കാറുണ്ട്, ഹാര്‍ദ്ദം ആണ് ശരി എന്ന് ജോണി ലൂക്കോസിനെങ്കിലും (എഡിറ്റര്‍) പറഞ്ഞുകൊടുത്തു കൂടെ.

Unknown said...

ഇവിടെ ഒന്ന് കയറിട്ട് പോകാമെന്ന് വച്ചു.സുവിടെ രചനകൾ വായിച്ചിട്ട് കുറെ നാളായി

Suvi Nadakuzhackal said...

ഷാനി അങ്ങനെ എന്‍റെ ബ്ലോഗില്‍ ഒരു കമന്റ് ഇട്ടു!!

ATS ക്കാരും SPG ക്കാരും ഒക്കെ നല്ല നിലവാരം ഉള്ള പരിശീലനം സിദ്ധിച്ചവര്‍ ആണെന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്. എന്‍റെ തെറ്റിധാരണ ആയിരിക്കും. ഒരു ചാനലിലും AK-47 അല്ലാതെ എം.എം.ജി, എം.16 ഒക്കെ ഉപയോഗിക്കുന്ന കാര്യം ഒരിടത്തും പറയുന്നത് ഞാന്‍ ഇതു വരെ കണ്ടില്ല.

പിന്നെ ഇത്രയും ബന്ധികളെ വെച്ചു കൊണ്ട്, ഇത്രയും പ്ലാനോടെ എത്തിയ തീവ്ര വാദികളെ, തുരത്താന്‍ സമയം എടുക്കുന്നതിനെ പറ്റി ഇന്നലെ പരാതി പറയുന്നതു കണ്ടത് തീരെ ബാലിശമായിപ്പോയി!! ബന്ദികളുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പാക്കാതെ കമാണ്ടോകള്‍ക്ക് ആക്ക്രമണം നടത്താന്‍ സാധിക്കുകയില്ലെന്ന് മനസ്സിലാക്കാതെ അവരെ കുറ്റം പറയുന്നത്, പ്രത്യേകിച്ചും ഓപ്പരേഷന്‍ കഴിയുന്നതിനു മുമ്പേ അത് ചെയ്യുന്നത്, തീരെ പിള്ളേര് കളി ആയിപ്പോയി!!

വി. കെ ആദര്‍ശ് said...

മാഷെ ഇതു ഷാനി തന്നെ ആകണമെന്നില്ല കമന്റിട്ടത്, ഷാനിയുടെ പേര് ആരെലും ഉപയോഗിച്ചതാകാനാണിട. അനോണി കളി ബ്ലോഗിന് പുത്തരിയല്ലല്ലോ. ഇനി ഇത് ഷാനി തന്നെ ആണെങ്കില്‍ അവര്‍ ഉത്തരവാദിത്വത്തെ മാനിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയാണ്

മുസാഫിര്‍ said...

ഇന്ത്യന്‍ ആര്‍മിയുടെ കയ്യിലും എന്‍ എസ് ജിയുടെ കയ്യിലും നല്ല തോക്കുകള്‍ തന്നെയായിരിക്കും ഉണ്ടാവുക.ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ റഷ്യയില്‍ നിന്നും ഒന്നോ രണ്ടോ കാര്‍ഗോ പ്ലെയിന്‍ നിറയെ ഏ ക്കെ 47 കൊണ്ടു വന്നതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.