Friday, November 28, 2008

രാഷ്ട്രീയക്കാര്‍ എന്തിനാണ് തീവ്രവാദ പോരാട്ടങ്ങളുടെ ഇടയ്ക്ക് വന്നു പത്രസമ്മേളനം നടത്തുന്നത്?

സാമാന്ന്യ ബോധം ഉള്ള ആര്ക്കും മനസ്സിലാവുന്ന ഒരു കാര്യം ആണ് പട്ടാളത്തെയും പോലീസിനെയും അവര്‍ക്കറിയാവുന്ന പണി ചെയ്യാന്‍ വിടണമെന്നത്. അതിന്റെ ഇടയ്ക്ക് രാഷ്ട്രീയക്കാര്‍ വന്നു സംഭവ സ്ഥലത്തു വന്നു കയറി വിഡ്ഡിത്തരങ്ങള്‍ എഴുന്നള്ളിക്കുകയും പത്ര സമ്മേളനം നടത്തുകയും ചെയ്യുന്നതിന്റെ ആവശ്യം എന്താണ്. ഈ VIP കള്‍ കെട്ടിയെടുക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ കൊടുക്കാന്‍ ഉള്ള അധിക ചുമതല കൂടെ പട്ടാളത്തിന്‍റെ/പോലീസിന്റെ തലയില്‍ വരുകയാണ്. TV യിലോ പത്രത്തിലോ തല കാണിക്കാനുള്ള അവസരം ഒരിക്കലും രാഷ്ട്രീയക്കാര്‍ കളയില്ലല്ലോ? മുംബെയില്‍ ഗോപിനാഥ് മുണ്ടെയും മുഖ്യമന്ത്രി ദേശ്മുഖും പിന്നെ വേറെ ചില വിവര ദോഷികളും ഈ വിഡ്ഢിത്തരം ആവര്‍ത്തിച്ചു.

1 comment:

പരേതന്‍ said...

ഹും..സത്യം പറഞ്ഞാല്‍ ഞാന്‍ പലപ്പോഴും ചിന്തിച്ച കാര്യം ആണിത്."ഒരു തോക്ക് കൊടുത്തിട്ട് ചെല്ല്..എന്നിട്ട് വല്ലതും ചെയ്തു കാണിക്കാന്‍ പറഞ്ഞാല്‍ മുട്ടിടിക്കും..പക്ഷെ എന്തെങ്കിലും കോപ്രായം കാട്ടി ജനത്തെ കഴുത ആക്കി വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു വോട്ടു കൂടുതല്‍ വാങ്ങണം ..അത്ര തന്നെ."
പാവം പട്ടാളക്കാരും പോലീസും കഷ്ടപ്പെട്ട് ജോലിചെയ്യുമ്പോള്‍ ക്രെഡിറ്റ് എടുക്കാനുള്ള ആവേശം..
ഒരു കാര്യം ഉണ്ട്..
പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്നത് ഇതാണോ??

സവിനയം
പരേതന്‍