Friday, November 7, 2008

മുകുന്ദന്‍ ഒരു സത്യം പറഞ്ഞു!!

മുകുന്ദന്‍ ഒരു സത്യം പറഞ്ഞു!! കേരളത്തില്‍ ആര്ക്കും പറയാന്‍ ധൈര്യം ഇല്ലാത്ത ഒരു കാര്യം. മുകുന്ദന്‍, തസ്ലീമ നസ്രീനെ പോലെ നാട് കടത്തപ്പെടുമോ എന്ന് നോക്കി ഇരുന്നു കാണാം!!

10 comments:

Anonymous said...

ഹ...ഹാ ഹാ .....
(എന്റിഷ്ടാ ....)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വയസ്സായി അക്കാദമികളുടെ തലപ്പത്ത് “ഈശ്വര“നേയും വിളിച്ചിരിക്കുമ്പോള്‍ സത്യങ്ങള്‍ പറയാന്‍ തോന്നും. ഇതു വരെ പറഞ്ഞതൊക്കെ നുണകളാ?

നാടു കടത്തലൊന്നുമുണ്ടാവില്ല, പിണറായിയുടെ നിഴലില്‍ ഇരിക്കുന്നിടത്തോളം.

Baiju Elikkattoor said...

മുകുന്ദനെ പോലുള്ള കപട ബുദ്ധിജീവികള്‍ കീഴ് ശ്വാസം വിട്ടാലും, "ഒന്നാംതരം" എന്ന് പുകഴ്ത്താന്‍ നിങ്ങളൊക്കെയുണ്ടല്ലോ. കഷ്ടം!

ഞാന്‍ ഇരിങ്ങല്‍ said...

എന്നിട്ടെന്തേ മുകുന്ദന്‍ ഇത്രയും കാലം സത്യം പലതും വിളിച്ചു പറയാതിരുന്നത്?

കസേരയില്‍ ഇരുന്നശേഷവും സത്യം പറഞ്ഞില്ലല്ലോ??
ഇപ്പോഴെന്തേ സത്യം പറയുന്നൂ..
ഒരു പോസ്റ്റ് ഇന്നു തന്നെ ഇടുന്നു അതില്‍ മുഴുവന്‍ മറുപടിയും കാണാം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഞാന്‍ ഇരിങ്ങല്‍ said...

സോറി ബ്ലോഗ് ഓണറുടെ അപ്രൂവല്‍ ഉണ്ടെങ്കിലേ കമന്‍ റ് വെളിച്ചം കാണൂ എന്ന് അറിയില്ലായിരുന്നു. അങ്ങിനെ എങ്കില്‍ കമന്‍ റ് എഴുതാറില്ല.
ബ്ലോഗിന്‍ റെ ജനാധിപത്യം ഇല്ലാതാക്കി കളയുന്നതാണ് ബ്ലോഗ് കമന്‍ റ് അപ്പ്രൂവല്‍ ഓണര്‍ മോഡറേഷന്‍ വയ്ക്കുന്നത്.

ഇരിങ്ങല്‍

paarppidam said...

എന്തു സത്യം ഹേ? ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവല്ല മറിച്ച് പുത്തൻ പണക്കാർക്കൊപ്പം നിൽക്കുന്നവരാണ് പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന നേതൃഗുണം എന്നാണോ പറഞുവരുന്നത്?

എന്തുകൊണ്ട് വിജയനെ മത്സരിപ്പിക്കുവാൻ ജനം പോളിറ്റ് ബ്യോറോയിൽ സമ്മർദ്ധം ചെലുത്തിയില്ല എന്നതിൽ നിന്നും സാമാന്യ്‌വിവരaം ഉള്ളവർക്ക് കാര്യം മനസ്സിലാകും.പാർടിയല്ല ജനമാണ് നേതാവിനെ സെലക്ട് ചെയ്തത്.

പിണറായിക്ക് പാർടിയുടെ സപ്പോർടും അചുതാനന്ദൻ ജനത്തിന്റെ സപ്പോർടുമാണ്.മുകുന്ദൻ ജനകീയനേതാവിനെ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് ബുദ്ധിയ്ല്ലവർക്ക് മനസ്സിലാകാം.

പക്ഷപാതി :: The Defendant said...

മി.സുവി, സ. അചുതാനന്ദന്‍ കേരള മുഖ്യമന്ത്രിയാണെന്ന് മാത്രമല്ല ഒട്ടനേകം ജനങ്ങളുടെ നേതാവും പ്രതീക്ഷയുമാണ്. ഈ എണ്‍പതാം വയസ്സിലും ചെറുപ്പം നിറഞ്ഞ മനസ്സുമായി അടിസ്ഥാന ജനത്ക്കു വേണ്ടി പോരാടുന്നയാള്‍. അദ്ദേഹത്തെ മാന്യമായി അഭിസംബോധന ചെയ്യുക. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം കൊടുത്തിരുന്നെങ്കില്‍ കേരളത്തിലെ പല മാഫിയകളും ഇന്ന് ജയിലിനകത്തായേനെ. എന്തിനും ഏതിനും കുറുക്കുവഴികള്‍ തേടുന്ന മലയാളിക്ക് അദ്ദേഹം പരിഹാസ്യനായിരിക്കാം എന്നാല്‍ നേരും നെറിയും ഉള്ളവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെയാണ് എന്നും അധികാരത്തിന്റെ തണല്‍ ചേര്‍ന്നു നടക്കുന്ന മുകുന്ദന് അചുതാനന്ദന്‍ കാലഹരണപ്പെട്ടു എന്ന് തോന്നുന്നത്. ഫ്രെഞ്ച് ഏംബസ്സിയിലെ കുളിരിലിരുന്ന് ഡെല്‍ഹി പോലുള്ള പുസ്തകമെഴുതി ഒരു യുവ തലമുറയെ തന്നെ വഴിതെറ്റിച്ചിട്ടിപ്പോള്‍ “ഈശ്വരാ” എന്ന് വിളിച്ച് സ്തുതിപാടി നടക്കുന്നത് അക്കാദമികളും അവാര്‍ഡുകളും സ്വപ്നം കണ്ടുതന്നെയാണ്. ഇവരൊക്കെ പ്ഞ്ചനക്ഷത്രക്കുളിരിലിരുന്ന് വിപ്ലവം പറയുന്നവരാണ്. വി എസ്സിനേപ്പോലെയാവാന്‍ ഇവൊര്‍ക്കൊന്നും ഏഴായുസ്സ് കിട്ടിയാലും പറ്റില്ല.

സുവീ, താങ്കള്‍ മുകുന്ദന്റെ പുസ്തകങ്ങള്‍ വായിച്ചിട്ട് അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയാണ് എന്നതുകൊണ്ടാണോ മുകുന്ദന്‍ ഇപ്പോള്‍ പറഞ്ഞതും ശരിയാണെന്ന് പറയുന്നത്? അതോ വി.എസ് എന്ന് കേള്‍ക്കുമ്പോഴേക്കും ചൊറിയുന്ന കാരണം മുകുന്ദനെ എനിക്കറിയാം ചെമ്മീനെഴുതിയ ആളല്ലേ എന്നതുകൊണ്ടോ?

പക്ഷപാതി :: The Defendant said...

വല്ലവരുടേയും പോസ്റ്റില്‍ കമന്റിടുമ്പോള്‍ അതിനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും കൊടുക്കണം. താങ്കളുടെ നിലപാടിനോട് യോജിക്കാത്ത കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നത് മാന്യമായ ഏര്‍പ്പാടല്ല. ചുരുങ്ങിയ പക്ഷം താങ്കളെ വ്യക്തിപരമായി അപമാനിക്കാത്ത കമന്റുകള്‍ പ്രസിദ്ധീകരിക്കാനുള്‍ല മാന്യത. അല്ലെങ്കില്‍ ഇത്തരം പോസ്റ്റുകള്‍ ഇടാതിരിക്കുക. അല്ലെങ്കീല്‍ മറ്റുള്ളവരുടെ പോസ്റ്റില്‍ വലിഞ്ഞു കയറി കമന്റ് ചെയ്യാതെ പോവുക. അതല്ലേ സുഹൃത്തേ മാന്യത?

Suvi Nadakuzhackal said...

പക്ഷപാതീ, ഇരിങ്ങല്‍, ഞാന്‍ ആരുടേയും അഭിപ്രായ സ്വാതന്ത്ര്യത്തെ സെന്‍സര്‍ ചെയ്യുന്ന ആളല്ല. ജോലി തിരക്കിന്റെ ഇടയില്‍ കമന്റ് ഉണ്ടോ എന്ന് നോക്കാന്‍ സമയം കിട്ടിയില്ല. പിന്നെ എനിക്കൊരിക്കലും തന്നെ കമന്റ്റ് ഒന്നും തന്നെ കിട്ടാറില്ല. ഇത് അപൂര്‍വ്വം സംഭവം ആണ് 8 കമന്റ് ഒന്നിച്ചു വരുന്നത്. കമന്റില്‍ കയറി പരസ്യം ഇടുന്നവരെ കാരണം ആണ് മോഡറേറ്റ് ചെയ്യാന്‍ തുടങ്ങിയത്.

ഒരു ഭരണാധികാരി എന്ന നിലയില്‍ അച്ചുതാനന്ദന്‍ ഒരു തികഞ്ഞ പരാജയം ആണെന്ന് ഞാന്‍ കരുതുന്നു. സമരങ്ങളും മുദ്രാവാക്ക്യം വിളികളും ഒരു ഭരണ നേട്ടം ആണെന്ന് ഞാന്‍ കരുതുന്നില്ല. ബെംഗാളില്‍ നിന്നും ടാറ്റയുടെ നാനോ മാറിയപ്പോള്‍ രായ്ക്കു രാമാനം നരേന്ദ്ര മോഡി അത് ഗുജറാത്തിലേയ്ക്ക് കൊണ്ടു പോയത് കണ്ടോ. അതിനാണ് വികസനം എന്നും ഭരണാധികാരിയുടെ കഴിവ് എന്നും പറയുന്നത്. എന്ന് വെച്ച് മോഡി നടത്തിയ ലഹളയെ ഒക്കെ ഞാന്‍ അനുകൂലിക്കുന്നു എന്നല്ല പറഞ്ഞു വരുനത്.

അത് പോലെ തന്നെ പിണറായിയുടെ എല്ലാ നയങ്ങളോടും ഗുണ്ടായിസതോടും ഒന്നും എനിക്ക് യോജിപ്പ് ഇല്ലെങ്കിലും "തമ്മില്‍ ഭേദം തൊമ്മന്‍" എന്ന രീതിയില്‍ പുള്ളി തന്നെയാണ് അച്ചുമാമാനെക്കളും ഭേദമെന്ന് ഞാന്‍ കരുതുന്നു. കക്ഷി കുരചെന്കിലും വികസനത്തെ അനുകൂലിക്കുന്നു. അച്യുതാനന്ദന്‍ പക്കാ വികസന വിരോധി ആണെന്നാണ് എനിക്ക് തോന്നുന്നത്.

എന്റെ ഈ അഭിപ്രായത്തോട് ഇവിടെ കമ്മന്റിയ ചിലര്‍ അനുകൂലിക്കുന്നില്ല എന്ന കാര്യം ഞാന്‍ മനസിലാക്കുന്നു.

ഹേമ said...

ഇവിടെ അച്ചുതാനന്ദനോ പിണറായിയോ മൂത്തത് എന്ന് നോക്കുന്ന കുത്തക പത്ര ധര്‍മ്മമായിരിക്കരുത് നമ്മള്‍ അന്വേഷിക്കേണ്ടത്. ഈ പോസ്റ്റിലെ ചര്‍ച്ചയും അതല്ല.

മുകുന്ദന്‍ വിടുവായിത്തം പറയുന്നു. എന്തിനു വേണ്ടി?

മുകുന്ദന്‍ എം.ടിക്ക് വോട്ട് കിട്ടാന്‍ വേണ്ടി ചരടു വലി നടത്തുന്നു എന്തിനു വേണ്ടി?

മുകുന്ദന്‍ പതിവിലും കവിഞ്ഞ് രാജഭക്തി കാണിക്കുന്നു എന്തിനു വേണ്ടി?

നാളെ വരാനിരിക്കുന്ന മുഖ്യന്‍ എന്നു കരുതി പലതും വിളിച്ചുപറയുന്നു എന്തിനു വേണ്ടി?

മുകുന്ദനെ കേരള ജനതയോ ആരെങ്കിലുമോ ഒരു ബുദ്ധിജീവിയായ് കണക്കാക്കിയിട്ടില്ല.

നല്ല കഥകള്‍ എഴുതി അതില്‍ ചിലത് അടിച്ചു മാറ്റിയതും ഒക്കെ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.
അതിലൊന്നും വായനക്കാര്‍ക്കോ ജനങ്ങള്‍ക്കൊ എതിര്‍പ്പില്ല. എന്നാല്‍ അനവസരത്തില്‍ അധികാരത്തിനും കസേരയ്ക്കും വേണ്ടി നടത്തുന്ന ജല്പനങ്ങളെ മുകുന്ദന് വായനക്കാര്‍ കൊടുത്ത സ്നേഹം പോലും ഇല്ലാതാക്കി കളയുന്നു.

കോട്ടയം നസീറിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാമെങ്കില്‍ ഏറ്റവും നല്ല എഴുത്തുകാരന് എന്തു കൊണ്ട് ആയിക്കൂട എന്ന് ചോദിക്കുന്ന മുകുന്ദനന്‍റെ രാ‍ഷ്ട്രീയ പാപ്പരത്തവും പ്രീണന നയവും വ്യക്തമാണ്. പിന്നെ ഇത്തരം ഗീര്‍വാണങ്ങള്‍ക്ക് നമ്മള്‍ മുഖം കൊടുക്കേണ്ടതുണ്ടോ??

ഹേമ