Sunday, October 12, 2008

ഖാലിദ് മുഹമ്മദ് ഷേക്ക്‌ ഇന്‍റര്‍നെറ്റ് സൌകര്യം ആവശ്യപ്പെട്ടു!!

ഖാലിദ് മുഹമ്മദ് ഷേക്ക്‌ ഇന്‍റര്‍നെറ്റ് സൌകര്യം ആവശ്യപ്പെട്ടു എന്ന വാര്‍ത്ത കണ്ട് എനിക്ക് ചിരി വന്നു. ഗു്വാന്ടനമോയിലെ ജയിലില്‍ കിടക്കുന്ന ഷേക്ക്‌ തനിക്ക് കേസ് വാദിക്കാന്‍ അമേരിക്കന്‍ ഭരണകൂടം കൊടുത്ത ലാപ്ടോപ്പില്‍ നെറ്റ് കണക്ഷന്‍ വേണമെന്നു ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കക്ഷിയുടെ കേസ് വിധി പറയുന്ന പട്ടാള കോടതി ജഡ്ജി നിഷേധിച്ചു. ഷേക്കിനു നെറ്റ് കണക്ഷന്‍ കൊടുത്താല്‍ അത് ഭയങ്കര തീവ്രവാദത്തിനു ഇടയാക്കുമെന്നാണ് പുള്ളിക്കെതിരെ വാദിക്കുന്ന വക്കീലന്മാരുടെ അഭിപ്രായം.

അമേരിക്കയ്ക്കെതിരെ യുദ്ധം നടത്തി ഇപ്പോള്‍ ജയിലില്‍ കിടന്നു കൊണ്ട് അമേരിക്കക്കാരന്റെ ചിലവില്‍ അവരുടെ ലാപ്ടോപ് ഉപയോഗിച്ച് കേസ് വാദിക്കുന്ന സംഭവം ഒരു സംഭവം തന്നെ ആണ്.

സത്യം പറഞ്ഞാല്‍ ഷേക്കിനു നെറ്റ് കൊടുക്കുകയായിരുന്നു വേണ്ടത്. പുള്ളി ആരുമായാണ് ചാറ്റുന്നത് എന്ന് നോക്കി കുറേ സഹ തീവ്ര വാദികളെ പിടിക്കാന്‍ പറ്റുമായിരുന്നു. ഏറ്റവും കുറഞ്ഞത് ഒസാമയുടെ ഇമെയില്‍ അഡ്രസ്സ് എങ്കിലും കിട്ടുമായിരുന്നു. ജയിലിലെ നെറ്റ് ഒക്കെ സെന്‍സര്‍ ചെയ്യാനുള്ള സൌകര്യം അമേരിക്കയ്ക്കുണ്ട്.

1 comment:

Lathika subhash said...

ഈ പോസ്റ്റ് കൊള്ളാം.
ആശംസകള്‍.