Monday, September 29, 2008
ഡല്‍ഹിയിലെ ഭീകര ആക്രമണവും അതിനെതിരെ പോലീസിന്റെ നടപടിയും..
എന്തൊരു ദയനീയമായ രീതിയിലായിരുന്നു പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍? തീവ്രവാദികള്‍ താമസിക്കുന്നിടത്തേയ്ക്ക് യാതൊരു പ്ലാനും ഇല്ലാതെ ഇടിച്ചു കയറുക. ഒരു പോലീസുകാരന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പോരാത്തതിന് ആരാണ് തീവ്രവാദികളെ കുറിച്ചു വിവരം നല്‍കിയതെന്ന് പത്ര പ്രസ്താവനകളും. സാമാന്യ ബോധം ഉള്ള ഏതെങ്കിലും കുറ്റാന്വോഷണ ഏജന്‍സികള്‍ തങ്ങള്‍ക്കു കിട്ടിയ വിവരത്തിന്റെ സ്രോതസ് വെളിപ്പെടുത്തുമോ? അത് മറ്റു തീവ്രവാദികള്‍ക്ക് രക്ഷപെടാന്‍ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുക മാത്രം അല്ലെ ഉള്ളൂ? ഒരു ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് പൊതു ജനം തലങ്ങും വിലങ്ങും കയറി നടക്കുന്നത് കണ്ടു. ഫോറന്‍സിക് വിദഗ്ദര്‍ എത്തുന്നതിനു മുംബ് സംഭവ സ്ഥലം ആളുകള്‍ കയറി തെളിവുകള്‍ നശിക്കാതെ സൂക്ഷിക്കേണ്ടത് ഒരു സാമാന്ന്യ തത്വം ആണ്. അതൊന്നും ഇവിടെ പാലിക്കുന്നില്ല. ചില പോലീസുകാര്‍ ഗ്ലൌസ് ഇല്ലാതെ തെളിവുകള്‍ ശേഖരിക്കുന്ന കാഴ്ച്ചയും കണ്ടു. ഈ 21-അം നൂറ്റാണ്ടിലും നമ്മുടെ പോലീസുകാര്‍ക്ക് ഈ വക കാര്യങ്ങളില്‍ യാതൊരു പരിശീലനവും കൊടുക്കുന്നില്ലേ? എങ്ങനെ കൈക്കൂലി വാങ്ങണമെന്നും രാഷ്ട്രീയ/കള്ളപ്പണ/അധോലോക/ബിസിനസ്സ് ഏമാന്മാരെ എങ്ങനെ സന്തോഷിപ്പിച്ചു നിര്‍ത്തണമെന്ന് മാത്രമെ ഇവരെ പഠിപ്പിക്കുന്നുള്ളോ?
Subscribe to:
Post Comments (Atom)
1 comment:
ഇന്നിതാ വേറെ 2 സ്ഫോടനം കൂടി...
Post a Comment