മമ്മൂട്ടിക്കും മോഹന്‍ലാലിനും സീനിയോരിറ്റി അനുസരിച്ച് ഇടിക്കാനുള്ള ചാന്‍സ് സംവരണം ചെയ്തു കൊടുത്തിരിക്കുന്നു. ട്രെയിലരില്‍ വരെ. പ്രായത്തില്‍(അഭിനയത്തിലും) സ്വല്പം മൂത്തവനായ മമ്മൂട്ടിക്ക് ആദ്യ ഇടിയുടെ അവകാശം. അത് കഴിഞ്ഞു അതെ ആംഗിളിലും അതെ രീതിയിലും ഒരു ഇടി തിരിച്ചടിക്കാന്‍ ലാലിനും ഒരു ചാന്‍സ്. അല്ലെങ്കില്‍ 2 കൂട്ടരുടെയും ആരാധകര്‍ കൂടി തീയേറ്റര്‍ കത്തിച്ചാലോ!! ഓരോ താരത്തിനും കൊടുക്കുന്ന മിനുട്ടുകളും സെകണ്ടുകളും ഒക്കെ അരിച്ചു തൂക്കി വരുമ്പോള്‍ പടം മൊത്തത്തില്‍ അസഹനീയം ആവുമോ അതോ സഹനീയം എങ്കിലും ആയിരിക്കുമോ ആവോ?
ഇവിടെ 20-20 ട്രെയിലര്‍ കണ്ടതിനെ പറ്റിയാണെഴുതിയിരിക്കുന്നത്.
ഇന്നിതാ ഒരു പുതിയ സംഭവ വികാസം!! മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നു!! 20-20 യുടെ പോസ്റ്റരില്‍ മമ്മൂട്ടിയെ നടുക്ക് നിര്‍ത്തിയതില്‍ അവര്ക്കു അതൃപ്തി!! വന്നു വന്നു ഈ മലയാളിയൊക്കെ തമിഴനെയും തെലുന്‍കനെയും കന്നഡിഗനെയുംകാള്‍ വിവര ദോഷികള്‍ ആയി മാറിയിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ഇവര്‍ ആരെങ്കിലും മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതി ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം!!
Subscribe to:
Post Comments (Atom)
3 comments:
വന്നു വന്നു ഈ മലയാളിയൊക്കെ തമിഴനെയും തെലുന്‍കനെയും കന്നഡിഗനെയുംകാള്‍ വിവര ദോഷികള്‍ ആയി മാറിയിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ഇവര്‍ ആരെങ്കിലും മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതി ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം!!
hahaha nilavaram thaznna malayalikal
keralathil pinne ellathinum prathishedham alle...This is called social resposibility of a malayalee
Post a Comment