Saturday, April 5, 2008
മധുര മനോഹര മനോജ്ഞ ചൈന!!
ഇന്നലത്തെ മാതൃഭൂമിയില്‍ പി. ഗോവിന്ദപ്പിള്ളയുടെ വക ഒരു ലേഖനം ഉണ്ടായിരുന്നു. ചൈന ടിബറ്റില്‍ ചെയ്യുന്ന അതിക്രമങ്ങളെ ന്യായീകരിച്ചു കൊണ്ട് ഒരു ലേഖനം. അരുണാചല്‍ പ്രദേശില്‍ ചൈന അതിക്രമിച്ചു കയറിയതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത സഖാവ് ഇപ്പോള്‍ ചൈനയെ ന്യായീകരിക്കാന്‍ ഇത്രയും വെമ്പല്‍ കൊള്ളുന്നത് കണ്ട് നാമെന്ത് പറയാന്‍ അല്ലേ? ഇനി ചൈന അരുണാചല്‍ പ്രദേശ് കുറച്ചു കൂടി എങ്ങാനും കയ്യേറിയാല്‍ അന്നതിനെ ന്യായീകരിച്ചും സഖാവ് എഴുതിയേക്കാം!! ബാല്ലറ്റ് പേപ്പറില്‍ കൂടി ഇവിടെ വിപ്ലവം വരാത്തത് കൊണ്ട് ഇനി സഖാക്കളുടെ ഒരേ പ്രതീക്ഷ ചൈനയിലാണെന്നു തോന്നുന്നു!!! 1962ലെപ്പോലെ ചൈന ഇന്ത്യയെ ആക്രമിച്ചാലും സഖാവ് അതിന് എന്തെങ്കിലും ന്യായീകരണം കണ്ടെത്തുമായിരിക്കും!! അത് മാത്രമേ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ വിപ്ലവം വരാന്‍ ഒരു മാര്‍ഗം ആയി കാണുന്നുള്ളൂ!!
Labels:
Arunachal Pradesh,
China,
Communism,
democracy,
India,
malayalam blog,
P. Govindappilla,
Tibet
Subscribe to:
Post Comments (Atom)
12 comments:
ടിബറ്റിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നപുംസക നിലപാടിനെ പ്രകീര്‍ത്തിച്ചു കൊണ്ട് ചൈനയുടെ പ്രസ്താവന ഇന്നുണ്ടായിരുന്നു. അതിനെപ്പറ്റി എന്ത് പറയാന്‍!!
സുവി...
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്.
പാര്‍ട്ടിക്ക് തിബത്തില്‍ മാത്രമല്ല
സംശയമുള്ളത്`. ഇന്ത്യയിലുള്ള
നിരവധി ദേശീയതകളുടെ കാര്യത്തിലും
ഇതുതന്നെ നിലപാട്.
പിന്നെ സംശയിക്കേണ്ട
എല്ലാ ദേശീയ പാര്‍ട്ടികളും
ഇതുതന്നെ തുടരുന്നു
എഴുതിയതിനു നന്ദി ബാബുരാജ് ഭഗവതീ!!
ഇന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ ചൈനയ്ക് സിക്കിമിലും നോട്ടമുണ്ടെന്നു വായിച്ചു. അതിന്റെ അടിയില്‍ വായനക്കാരുടെ അഭിപ്രായങ്ങളുടെ കൂട്ടത്തില്‍ ഒരു ചൈനക്കാരന്റെ കമന്റും ഉണ്ടായിരുന്നു. "ഇന്ത്യക്കാര്‍ വാചകം മാത്രം അടിക്കുന്നു. ചൈനക്കാര്‍ ബഹളമൊന്നും ഉണ്ടാക്കാതെ ഞങ്ങളുടെതെന്നു കരുതുന്ന സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നു!!"
തോന്യാസി ,
ഇവരുടെ ഈ നിലപാട് ഇന്നു തുടങിയത് അല്ലലോ. 1962ല്‍ EMS പറഞ്ഞതു തന്നെ " ചൈനയുടെ എന്ന് ചൈനയും ഇന്ത്യയുടെ എന്ന് ഇന്ത്യയും പറയുന്ന ഭുമി " എന്നാണ്. ഇന്‍ഡോ- അമേരിക്ക ആണവകരാര്‍ എതുര്ക്കുനതിനു കാരണവും ഇന്ത്യക്ക് അതിലുള്ള ദോഷം കൊണ്ടല്ല, മറിച്ച് ഇന്ത്യയും അമേരിക്കയും ഒന്നിച്ചാല്‍ ചൈനക്ക് ഉണ്ടാകുന്ന ദോഷം കൊണ്ടാണ് . അപ്പോള്‍ ഒരു സംശയം , ഇവരും പാക്കിസ്ഥാന് വേണ്ടി വാദിക്കുന്ന കുറച്ചു വിഘടന വാദികളും തമ്മില്‍ ഉള്ള വത്യാസം എന്ത് ?
ഇന്ത്യയുടെ നിലപാടെന്തെന്ന് കൂടി അറിയൂ...
പ്രവീണ്‍ എഴുതിയത് കറക്റ്റ് ആണ്.
ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനു മാത്രമേ സത്യം പറയാന്‍ ധൈര്യം ഉള്ളൂ. പുള്ളി ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി എന്ന് പണ്ടു പറഞ്ഞപ്പോള്‍ ഇവര്‍ എന്ത് ബഹളം ആയിരുന്നു. ഇക്കഴിഞ്ഞ ദിവസം ജോര്‍ജ്ജ് അത് വീണ്ടും ആവര്‍ത്തിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനാരും മറുപടി ഇതു വരെ പറഞ്ഞു കണ്ടില്ല. അടി പേടിച്ചാണോ ആവോ?
ഇവിടത്തെ രാഷ്ട്രീയ കക്ഷികളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലെ വ്യത്യാസം ഇതാണ് .എന്തോക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും.ബി.ജെ.പിയും കോണ്‍ഗ്രസും ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചൈനക്ക് വേണ്ടിയും.അത് തന്നെയാണ് പി.ജി യുടേയും കാരാട്ടിന്റേയും വാക്കുകളിലും പ്രവര്‍ത്തിയിലും കാണുന്നത്.
ടിബറ്റിനെ ന്യായീകരിക്കാന്‍ ഇന്‍ഡ്യക്കു കഴിയില്ല എന്നതാണു സത്യം. കാരണം കാഷ്മീരിനു സ്വയം ഭരണം വേണം മറ്റൊരു ഭരണ ഘടന വേണമെന്നൊക്കെ വാദിക്കുന്നതു പോലെ ഉള്ള ഒരു വാദം ആണു ടിബറ്റില്‍ നടക്കുന്നത്.
കെ എം റോയിയുടെ മംഗളത്തില്‍ ഉള്ള ലേഖനം വായിക്കുക. വിശദമായി മനസ്സിലാകും.
കമ്യൂണിസം തുടച്ചു മാറ്റപ്പെടേണ്ടതും, കമ്യൂണിസ്റ്റുകാരെ ആ പേരില്‍ മാത്രം ആയുഷ്ക്കാലം ജയിലില്‍ ഇടുകായോ വധ ശിക്ഷക്കു വിധിക്കുകയോ ചെയ്യേണ്ടതാണു എന്നും ഞാന്‍ ആഗ്രഹിക്കുന്നു എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. ഈ ലോകത്തിനൂ ഒരു ഉപാകാരവും ഇല്ലാത്ത കൂട്ടര് ആണു കമ്യൂണിസ്റ്റുകാര്‍.
ഇന്ത്യയ്ക്ക് ഇപ്പോള്‍ ഒരു കാര്യത്തിലും നിലപാടൊന്നും ഇല്ലാത്ത സ്ഥിതിയാണ് കൈതമുള്ളേ!!
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുന്നു എന്നേ ഉള്ളൂ രാഹുലേ!!
വിന്‍സ് പറഞ്ഞതു ശരിയാണ്. കാശ്മീരിന്റെയും, മണിപ്പൂരിന്റെയും, നാഗാലാണ്ടിന്റെയും, പഞാബിന്റെയും കാര്യത്തില്‍ ഇന്ത്യയുടെയും കൈകള്‍ ശുദ്ധമല്ല!! പാപമില്ലാത്തവന്‍ കല്ലെറിയട്ടെ എന്ന് ക്രിസ്തു പറഞ്ഞപ്പോള്‍ കല്ലെറിയാന്‍ വന്നവര്‍ക്കുണ്ടായ അനുഭവമാണ് ഇന്ത്യയ്ക്കിപ്പോള്‍!!
വിന്‍സിന്റെ ആഗ്രഹം കൊള്ളാം.
ആരോടും പറയേണ്ട.
അതിലെ അസഹിഷ്ണതയാണ് എന്നെ ഞെട്ടിപ്പിച്ചത്.
പിന്നെ രാഹുല്‍,
ഇന്ത്യയുടെ കാര്യത്തില്‍ ബിജെപി യുടെ താല്പര്യത്തിന്റെ പ്രശ്നമാണെങ്കില്‍ ചങ്ങാതി നാം ഇന്ത്യ എന്നു പറയുമ്പോള്‍ അവിടുത്തെ ജനങ്ങളെ യാണുദ്ദേശിക്കുന്നതെങ്കില്
ജനങ്ങളുടെ താല്പര്യങ്ങള് ക്ക്മുകളില്‍ അമേരിക്കന്‍ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ച നിരവധി ഉദാഹരനങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും
ഇന്ത്യക്കു വേണ്ടി ബിജെപി നിലകൊള്ളുന്നു എന്നുപറയുന്നത് ഒരു കടന്ന കൈയല്ലേ?
ബാബുരാജ് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. കാരണം മുതലാളിത്തവും കമ്മ്യൂണിസവും കണ്ടതില്‍ നിന്നും എനിക്ക് മുതലാളിത്തം തന്നെയാണിഷ്ടം. കാരണം കാര്യങ്ങല്‍ അവിടെ നന്നായി നീങ്ങുന്നു. നമ്മുടെ കേരളം നോക്കിയാല്‍ നമുക്കറിയാം കമ്മ്യൂണിസം ഉണ്ടാക്കുന്നത് കുറെ ബന്ധുകളും സമരങ്ങളും മാത്രം ആണെന്ന്. ബീ ജേ പീ യുടെ മത ജാതീയ പരിപാടികളോട് എനിക്ക് യോജിപ്പില്ല. അതെ പോലെ കമ്മ്യൂനിസ്ടുകരുടെയും കൊണ്ഗ്രെസ്സുകരുടെയും ന്യൂനപക്ഷ തീവ്രവാദ പ്രീണനത്തെയും എനിക്കിഷ്ടമല്ല. ബീ ജെ പീയുടെ മുതലാളിത്ത നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകമായിരിക്കും. സോഷ്യയലിസം പറഞ്ഞു നടന്ന കാലത്ത് മുരടിച്ച് പോയ ഇന്ത്യയുടെ സമ്പല്‍ വ്യവസ്ഥ ഇപ്പോഴാണ് പച്ച പിടിക്കുന്നത്.
Post a Comment