Friday, April 4, 2008

ലോകത്തിലെ ആദ്യ പുരുഷ ഗര്‍ഭിണി!!


നപുംസകമായ ഒരു മനുഷ്യന്‍ ഗര്‍ഭിണി ആയ വാര്‍ത്ത‍ ഇന്നലെ പുറത്തു വന്നു. ഈ സഹോദരന്‍ ജനിച്ചപ്പോള്‍ കക്ഷിക്ക് ആണുങ്ങളുടെ ചില അവയവങ്ങളും പെണ്ണുങ്ങളുടെ ചില അവയവങ്ങളും ഉണ്ടായിരുന്നു. പെണ്ണുങ്ങളുടെ ചില ഭാഗങ്ങള്‍ ഒക്കെ പുള്ളി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു കളഞ്ഞായിരുന്നു. പക്ഷെ ഗര്‍ഭ പാത്രം പുള്ളി എടുത്തു കളഞ്ഞില്ല. തോമസ് ബീറ്റീ എന്നാണ് ടിയാന്റെ പേര്. തോമസിന്റെ ഭാര്യയുടെ ഗര്‍ഭ പാത്രം നീക്കം ചെയ്തത് കൊണ്ട് ഗര്‍ഭിണി ആകാന്‍ സാധ്യമല്ല. അത് കൊണ്ട് ഈ ദമ്പതികള്‍ തോമസിന്റെ വയറ്റില്‍ വെറുതെ ഇരിക്കുന്ന ഗര്‍ഭ പാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു. കൃത്രിമ ബീജ സങ്കലനത്തിലൂടെ സഹോദരന്‍ ഗര്‍ഭിണി ആയി. ഇപ്പോള്‍ 6 മാസം ഗര്‍ഭവുമായി പുള്ളിക്കാരന്‍ ടീവീയിലും മറ്റും അഭിമുഖങ്ങള്‍ നല്കുന്നു.

കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുക എന്നുള്ള കാര്യം തോമസിന്റെ കാര്യത്തില്‍ അസാധ്യം ആണ്. അതിന് പകരം കുപ്പിപ്പലോ ബേബി ഫൂഡോ ഒക്കെ നല്‍കാം. പിന്നെ കുഞ്ഞിന്‌ ഒരമ്മയും കൂടി വീട്ടില്‍ ഉണ്ടല്ലോ.

നപുംസകങ്ങള്‍ ആയിട്ടുള്ള മനുഷ്യര്‍ക്ക് എന്തൊക്കെ അവകാശങ്ങള്‍ ഉണ്ടാകാം എന്നുള്ള ചോദ്യം ഇവിടെ ഉയര്‍ന്നു വരുന്നു. മറ്റേത് മനുഷ്യനും ഉള്ള അവകാശങ്ങള്‍ ഇവര്‍ക്കും ഉണ്ട്. കൂടുതല്‍ ചില ശരീര ഭാഗങ്ങള്‍ ഉള്ളത് കൊണ്ട് അവര്‍ക്ക് സാധാരണ മനുഷ്യര്‍ക്ക് ഇല്ലാത്ത ചില കഴിവുകള്‍ ഉണ്ടെന്നു വേണമെങ്കില്‍ പറയാം. അതൊന്നും അവരുടെ കുറ്റം അല്ല. അവര്‍ അങ്ങനെ ആണ് ജനിച്ചത്. അവര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു കാര്യം ആണ് അവരുടെ സ്വന്തം ശരീരം.

തോമസിന്റെ കുട്ടി വളര്‍ന്നു വരുമ്പോള്‍ സ്കൂളിലും മറ്റും പരിഹാസ പാത്രം ആകുന്ന സ്ഥിതി വന്നേക്കാം. അത് പക്ഷെ തോമസിന്റെയോ കുട്ടിയുടെയോ കുറ്റമല്ല. അവരെ മനസ്സിലാക്കാന്‍ ആവാത്ത സമൂഹത്തിന്റെ കുറ്റം ആണത്.

2 comments:

Unknown said...

എന്റമോ വായിച്ചു ശരിക്കും ഞാന്‍ ഞെട്ടി

Suvi Nadakuzhackal said...

അങ്ങനെ നമ്മെ ഞെട്ടിക്കാവുന്ന എന്തെല്ലാം കാര്യങ്ങള്‍ നാമൊക്കെ അറിയാതെ കിടപ്പുണ്ടെന്റെ അനൂപേ!!