Wednesday, April 2, 2008

കണ്ണൂരിലെ കപട അന്വേഷണങ്ങളും കോടതി ഇടപെടലും

കണ്ണൂരിലെ കൊലപാതക പരമ്പരകളിലെ കുറ്റവാളികളെ പിടിക്കാനുള്ള പോലീസിന്റെ കഴിവില്ലായ്മയെ കോടതി പല പ്രാവശ്യം വിമര്‍ശിച്ചു കഴിഞ്ഞു . ഒരു കൊലപാതകത്തിലും അത് ആസൂത്രണം ചെയ്ത നേതാക്കന്മാരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിരം കുറ്റവാളികള്‍ ആരുടെയെങ്കിലും പുറത്ത് പാര്‍ട്ടിക്കാര് കൂലിക്ക് കുറ്റം കെട്ടി എല്പ്പിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. കുറ്റവാളികളെ പിടിക്കാനുള്ള സ്വാതന്ത്ര്യം പോലീസിന് ഇപ്പോള്‍ ഇല്ല. പാര്‍ട്ടി ആഫീസില്‍ നിന്നും നല്കുന്ന ലിസ്റ്റില്‍ ഉള്ളവരെ പിടി കൂടാന്‍ മാത്രമേ ഇപ്പോള്‍ പോലീസിനു അധികാരം ഉള്ളൂ. അത് മനസ്സിലാക്കിയിട്ട് ആണ് കോടതി ഇപ്പോള്‍ സി. ബി. ഐ. യ്ക്ക് അന്വേഷണം വിട്ടേക്കുമെന്ന് സൂചിപ്പിക്കുന്നത്. ഇതിനെതിരെ കോടതിയുടെ അതിരു കടക്കുന്നു എന്നൊക്കെ പറഞ്ഞു ഇനിയുള്ള ദിവസങ്ങളില്‍ സഖാക്കളുടെ പ്രസ്താവനകള്‍ കാണും.

3 comments:

ബാബുരാജ് ഭഗവതി said...

കണ്ണൂരില്‍ രണ്ടു ദേശീയ പാര്‍ട്ടികളുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്

Anonymous said...

അതിന്‌ പിടിക്കെണ്ടാവരെ എങ്ങനെ പിടിക്കും? ബോംബു പൊലിസ് സ്റ്റേഷനിലുണ്ടാക്കുമെന്ന് പറഞ്ഞയാളാ ആഭ്യന്തരമന്ത്രിക്കസേരയില്..

Suvi Nadakuzhackal said...

പോലീസിനെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും മുക്തമായ ഒരു സ്വതന്ത്ര ഏജന്‍സി ആക്കാതെ അവിടെ ശരിക്കും ഉള്ള പ്രതികളെയും അതിന് പിന്നിലെ ആസൂത്രകരെയും പിടിക്കാന്‍ സാധിക്കുകയില്ല. പോലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ അവരെ സ്റ്റേഷനില്‍ പോയി മോചിപ്പിക്കുന്ന ഭരണത്തിന്റെ കീഴില്‍ പോലീസ് ആത്മാര്‍ത്ഥമായും സത്യസന്ധമായും ഒന്നും ചെയ്യാന്‍ പോകുന്നില്ല.