ഇതു മലയാളിയുടെ മാത്രം ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു. നല്ല ഒരു ശതമാനം ആള്‍ക്കാരും മദ്യപിക്കും. പക്ഷേ എല്ലാവരും ഒളിച്ചും പാത്തും എന്തോ കൊലപാതകം ചെയ്യുന്നത് പോലെ ആണ് ചെയ്യുന്നത്. ബെവെറേജസില്‍ മേടിക്കുന്നിടത്തും കുപ്പി കയ്യില്‍ കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് അണ്ടര്‍ വെയറിന്റെ അകത്തു കയറ്റുകയോ മുണ്ടിന്റെയോ പാന്റ്സിന്റെയോ അകത്ത് ഒളിപ്പിക്കുകയോ ആണ്. വേറെ ചില മാന്യന്മാര്‍ ഉണ്ട്. അവര്‍ കടയുടെ 100 മീറ്റര്‍ അകലെ വന്നു വണ്ടി കിടത്തിയിട്ട് അവിടുള്ള ഏതെങ്കിലും ലോക്കല്‍ ഗുണ്ടയെ കൊണ്ടു മേടിപ്പിക്കും. അവനും കിട്ടും ഒരു ചെറുതോ വലുതോ പത്തു രൂപയോ ഒക്കെ. അവനും ജീവിച്ചും കള്ളടിച്ചും പോകണമല്ലോ! ക്യൂവില്‍ നില്‍ക്കുക എന്നുള്ളത് നമുക്കു സ്വതവേ അലര്‍ജി ആയിട്ടുള്ള ഒരു കാര്യം ആണ്. ബെവെറേജസിലെ ക്യൂവിലും സ്ഥിതി വ്യത്യസ്തമല്ല. മുമ്പില്‍ ഒരാളെ ഉള്ളെങ്കില്‍ പോലും അവനെ കൊണ്ടു മേടിപ്പിക്കാന്‍ നോക്കും. ഒരു മിനിട്ട് താമസിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നു തോന്നും.
കല്ല്യാണങ്ങളിലും മറ്റു പാര്‍ട്ടികളിലും ഈ സ്വഭാവം നമുക്കു കാണാം. മദ്യം എപ്പോഴും എവിടെയെങ്കിലും ഒളിച്ചും പാത്തും ആണ് കഴിക്കുന്നത്. ഇത് മനുഷ്യര്‍ രുചിച്ച് ആസ്വദിച്ച് കഴിക്കുന്ന ഒരു സാധനം ആണെന്ന് ആരും മനസ്സില്‍ ആക്കുന്നില്ല. ചുമ്മാ പശു വെള്ളം കുടിക്കുന്ന പോലെ വലിച്ചു കയറ്റുകയാണ്. വേറെ ആരും കാണാതെ പെട്ടെന്ന് അടിക്കാന്‍ ഉള്ള ധൃതിയില്‍ ആണ് ഇതെന്ന് തോന്നുന്നു.
Subscribe to:
Post Comments (Atom)
1 comment:
പക്ഷേ ഞാനാ കൂട്ടത്തിലല്ല,ട്ടോ
Post a Comment