Friday, March 7, 2008
ഇസ്രായേലും ഇന്ത്യയും തമ്മില്‍ ശത്രുതയോ?
ഇന്നലെ പ്രകാശ് കാരാട്ടിന്റെ വകയായി ഒരു പ്രസ്താവന ഉണ്ടായിരുന്നു. "ഇസ്രായേലും ഇന്ത്യയും തമ്മില്‍ നയതന്ത്ര ബന്ധം അവസാനിപ്പിക്കണം". കാരാട്ടിന്റെ ഈ പ്രസ്താവനയുടെ ലക്ഷ്യം എന്താണോ ആവോ? മുസ്‌ലിം വോട്ട് ബാങ്ക് ആവാനെ തരമുള്ളൂ!! ചൈന അരുണാചല്‍ പ്രദേശിലും മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നുഴഞ്ഞും അതിക്രമിച്ചും കയറുന്നതിനെപ്പറ്റി സഖാവിന് ഒന്നും പറയാനില്ല. ഒരു കമ്മ്യൂണിസ്റ്റ് രാജ്യം നമ്മോട് എന്ത് പോക്രിത്തരം ചെയ്താലും ക്ഷമിച്ചു കൊടുത്തേക്കാമെന്നായിരിക്കും!! ഇസ്രായേലില്‍ ജനാധിപത്യം നന്നായി പോവുന്നത് കണ്ടിട്ട് സഖാവിന് ഒട്ടും സഹിക്കുന്നില്ലായിരിക്കും എന്ന് തോന്നുന്നു. സഖാക്കളുടെ ധീര നേതാക്കള്‍ എന്ന് പറയുന്നത് സദ്ദാം ഹുസ്സൈനെയും സ്റ്റാലിനെയും ഹ്യൂഗോ ഷാവെസിനെയും വ്ലാദിമിര്‍ പുടിനെയും പോലുള്ള സ്വേച്ചാധിപതികള്‍ ആണല്ലോ. ഇസ്രായേലിനു ചുറ്റും ഉള്ള ശത്രുക്കള്‍ സ്ഥിരമായി അവരെ ആക്രമിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള കാര്യം വിസ്മരിച്ചു കൊണ്ട് പാലെസ്തീന്‍ കാരെ മാത്രം പൊക്കിപ്പിടിച്ച് കൊണ്ടു നടക്കുന്നത് ശരിയായ കാര്യം അല്ല. ഇസ്രയേല്‍ പല പ്രാവശ്യം സമാധാനത്തിനായി നടത്തിയ ശ്രമങ്ങളെയും നിരസിച്ചു കൊണ്ട് അക്രമത്തിന്റെ ഹമാസ് ഭാഷയില്‍ മുന്നേറുന്ന പാലെസ്തീന്‍കാരോട് എനിക്ക് അത്ര വല്യ സഹതാപം ഒന്നും ഇല്ല.
Subscribe to:
Post Comments (Atom)
1 comment:
very good.i was looking for somebody to respond like this.what prakash karatt knows about international issues.who is he,other than a leader of CPM or CPI
Post a Comment