Thursday, March 6, 2008
നികുതി നിരക്കുകളും കമ്മ്യൂണിസവും മുതലാളിത്തവും!
ഇന്നു നമ്മുടെ ധന കാര്യാ മന്ത്രി നിയമ സഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ആശുപത്രി ചികിത്സ നേടുന്നവര്‍ക്കും മരുന്നുകള്‍ക്കും നികുതി കൂട്ടുന്നതായി കണ്ടു. അപ്പോളാണ് മരുന്നിനും ഇവിടെ തൊഴിലാളി വര്‍ഗത്തിന്റെയും പാവങ്ങളുടെയും ഈ സര്‍ക്കാറും നികുതി പിരിക്കുന്നുണ്ടെന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. മുതലാളിത്തത്തിന്റെ പ്രതീകമായി കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും പുച്ച്ചിച്ചു തള്ളുന്ന അമേരികന്‍ സര്ക്കാര്‍ അവിടെ മരുന്നിനും ആശുപത്രി ചെലവിനും അവശ്യ ഭക്ഷണ സാധനങ്ങള്‍ക്കും നികുതി പിരിക്കുന്നില്ലെന്ന കാര്യം എന്റെ ഓര്‍മ്മയില്‍ പെട്ടത്. വേറെ ഒരു കാര്യം വല്യ കടകള്‍ക്ക് സര്‍ച്ചാര്ജ് ഏര്പ്പെടുത്തുന്നതാണ്. വില കുറയ്ക്കാന്‍ ഏറ്റവും സഹായിക്കുന്ന ഒരു വിഭാഗം ആണ് റിലയന്‍സ് പോലുള്ള കടകള്‍. അവര്‍ എല്ലാ സാധനത്തിനും നികുതി പിരിച്ചിട്ടിട്ടും പല സാധനങ്ങള്‍ക്കും മറ്റു കടകളെക്കാളും വില കുറച്ചാണ് വില്‍ക്കുന്നത്. ചെറു കടകള്‍ എപ്പോഴും നികുതി വെട്ടിച്ചാണ് കച്ചവടം ചെയ്യുന്നത്. അവിടെ സര്‍ച്ചാര്ജ് ഏര്‍പ്പെടുത്തുന്നത് വഴി സാധാരണക്കാരന്റെ ഭാരം വീണ്ടും കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment