തിരഞ്ഞെടുപ്പ് വരുന്നതു കൊണ്ടുള്ള ഒരു രാഷ്ട്രീയ സോപ്പ് ആണിതെന്നു സാമാന്യ ബോധം ഉള്ള ആര്ക്കും മനസ്സിലാകും. ചില വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ കാലവസ്ഥ കൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടിലാണെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. പക്ഷേ അത് പോലെ തന്നെ ശരിയായ മറ്റൊരു കാര്യം ആണ് സമ്പന്നരായ ചില കര്‍ഷകര്‍ ഉണ്ടെന്നുള്ളത്. 2.5 ഹെക്ടര്‍ ഉള്ള പുകയില, കുരുമുളക്, റബ്ബര്‍, ഇഞ്ചി കര്‍ഷകര്‍ മിക്കവാറും പേരും വളരെ നല്ല സാമ്പത്തിക നിലയില്‍ ഉള്ളവരാകണം. പുകയില വളരെ നല്ല ലാഭമുള്ള കൃഷി ആണ്. റബ്ബറിനും കുരുമുളകിനും ഇഞ്ചിക്കും മറ്റും ഇപ്പോള്‍ നല്ല വില ഉള്ള സമയം ആണ്. പിന്നെ ഇതിനിടക്ക് കേടു മൂലമോ പ്രകൃതി ശല്ല്യം മൂലമോ സ്വന്തം അനാസ്ഥ കൊണ്ടോ ഒക്കെ നഷ്ടം വരുന്നവരുണ്ടാകും. അവരെ സഹായിക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ ബാക്കിയുള്ള സമ്പന്നന്മാരായ കര്‍ഷകര്‍ക്കും വാരിക്കോരി കൊടുക്കുന്നത് ശരിയായ നടപടി അല്ല. അര്ഹരായവര്‍ക്ക് കൊടുക്കണം.
നമ്മുടെ ഇപ്പോഴത്തെ ജാതി അടിസ്ഥാനത്തില്‍ ഉള്ള സംവരണവും ഇതു പോലെയാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് നല്ല സൗകര്യങ്ങള്‍ ഉള്ള വീട്ടില്‍ നിന്നും വരുന്ന കുട്ടികളെ പ്പോലെ പഠിത്തത്തില്‍ മുന്നേറാന്‍ ആവുകയില്ല. മാതാപിതാക്കളുടെ വിദ്യാഭ്യാസ നിലവാരവും ഇതില്‍ ഒരു പരിധി വരെ പങ്കു വഹിക്കുന്നുണ്ട്. അര്ഹരായവര്‍ക്ക് ജാതിയും മതവും നോക്കാതെ വിദ്യാഭ്യാസ വായ്പകളും സ്കോളര്‍ഷിപ്പുകളും കൊടുക്കുകയും മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കൊടുക്കുകയും ആണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിശക്കുന്ന വയറുമായി ആര്‍ക്കും പഠിക്കാന്‍ സാധിക്കുകയില്ല. അല്ലാണ്ട് മതത്തെയോ ജാതിയെയോ നോക്കി അവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുക അല്ല വേണ്ടത്.
Subscribe to:
Post Comments (Atom)
1 comment:
pavappettavan illallo keralathil.whats the definition for poor in kerala,oru biko,t.v.yo illathavan undo.adukkalappanikku pokunnavanum swantham kochine ayalathe millionnairinte kuttypokunna schoolil vidan nokkunnu.Arkum makkale govt.schoolil vidanda,pinnenjine shariyakum,jolikku ale kittanilla,joli ishtam pole,aarkkum cheyyan kazhiyilla,
Post a Comment