ഇക്കഴിഞ്ഞ ദിവസം എനിക്ക് പാസ്പോര്‍ട്ട് ഓഫീസ് വരെ പോകേണ്ടി വന്നു. ആദ്യ ദിവസം ചെന്നപ്പോള്‍ പുറത്തിരിക്കുന്ന ഒരാളെ കൊണ്ട് ആപ്ലിക്കേഷന്‍ പൂരിപ്പിച്ചു. 70 രൂപ അങ്ങനെ പോയി. അയാള് സ്ഥിരം ചെയ്യുന്നത് കൊണ്ട് എക്സ്പേര്‍ട്ട് ആയിരിക്കും എന്ന് കരുതി കാര്യമായി ശ്രദ്ധിച്ചില്ല. അകത്തു കയറി ക്യൂവില് നില്ക്കുമ്പോള്‍ ആണ് ശ്രദ്ധിച്ചത് പലേടത്തും അയാള്‍ NIL എന്നും N/A എന്നും ആണ് എഴുതി വിട്ടിരിക്കുന്നത്. എന്റ്റെ പഴയ പാസ്പോര്‍ട്ടില്‍ മുമ്പേ ഉള്ള പല കാര്യങ്ങളും അയാള്‍ നോക്കാതെ എളുപ്പത്തിനായ് ഇങ്ങനെ ചെയ്തു വിട്ടിരിക്കുവാണ്.
അടുത്ത രസകരമായ ഭാഗം ക്യൂവിലെ തള്ളും തിരക്കുമാണ്. സൊമാലിയയില് ഒരു റൊട്ടിക്കഷണം ചെന്നാല് എങ്ങനെ ഇരിക്കും എന്ന് ചോദിച്ചു കേട്ടിട്ടുണ്ടെങ്കിലും ആ ദൃശ്യം കണ്മുമ്പില്‍ കാണുവാന്‍ അവസരം ലഭിച്ചതിപ്പോള്‍ ആണ്. സ്ത്രീകള്‍ ഒക്കെ ഇടിച്ചു കയറുന്നത് കാണേണ്ട കാഴ്ച ആയിരുന്നു. അതിന്റ്റെ ഇടയ്ക്ക് ക്യൂവില്‍ നില്ക്കാന് കഴിയാതെ നേരെ മുമ്പില്‍ ചെന്നു തള്ളിക്കയറാന്‍ നോക്കുന്ന വിരുതന്മാരും, സ്ത്രീകള്‍ ആയതു കൊണ്ട് ആളുകള്‍ പുറകില്‍ പോയി നില്ക്കാന്‍ പറയാന്‍ മടിക്കും എന്ന അറിവ് ദുരുപയോഗിച്ച് ഇടയ്ക്ക് നുഴഞ്ഞു കയറുന്ന തരുണീ മണികളെയും കണ്ടു.
വീണ്ടും പാസ്പോര്‍ട്ട് കൈപ്പറ്റാന്‍ ഒരു ദിവസം ഉച്ച കഴിഞ്ഞു ചെന്നു. ഇതിനായ് അവിടുത്തെ ഓഫീസര്മാര്‍ ആള്‍ക്കാരുടെ പേര് മൈക്കില്‍ കൂടെ അനൌണ്‍സ് ചെയ്യുകയാണ്. ആ സമയം പേരു വിളിക്കുന്നവര്‍ മുമ്പില്‍ ചെന്നു സമാധാനമായി മേടിച്ചാല്‍ മതി. അതും ചെയ്യുവേല. കുറെ പേര് മുമ്പില്‍ പോയി ഇടിച്ചു കൂടി നില്ക്കുകയാണ്. അവിടെ നിന്നും സ്വല്പം പുറകോട്ടു മാറി നിന്നാല്‍ ആരെന്‍കിലും അവരുടെ വിലയേറിയ പാസ്പോര്‍ട്ട് അടിച്ച് മാറ്റുമെന്ന ഭീതി ഉള്ള പോലെ!! ഓഫീസര്മാര്‍ ആളുകളോട് പുറകോട്ടു മാറി നില്ക്കാന്‍ ഇടക്കിടക്ക് അഭ്യര്തിക്കുന്നുണ്ട്. എന്ത് ഫലം!! പാസ്പോര്‍ട്ട് മേടിക്കാന്‍ വരുന്നവര്‍ ഇവരുടെ ഇടയ്ക്ക് കൂടെ തിക്കി തിരക്കി കയറി ചെല്ലണം. ഇങ്ങനെ വരുന്ന സ്ത്രീകളുടെ സ്പര്ശനസുഖമേല്ക്കാനുള്ള ഞരമ്പ് രോഗികളുടെ ശ്രമമാണോയെന്നു എനിക്ക് സംശയം തോന്നി. മുമ്പില് നില്ക്കുന്നവര്‍ മിക്കവരും പുരുഷന്മാര്‍(അതോ പരുഷന്മാരോ?) ആണ് താനും.
Subscribe to:
Post Comments (Atom)
No comments:
Post a Comment