Friday, February 29, 2008

ബഡ്ജെറ്റും അതില് നികുതി വര്ധിപ്പിക്കാത്തതിന്റെ ചിലരുടെ നിരാശയും!!!

ഇന്നത്തെ ചിദംബരത്തിന്റെ ബഡ്ജെറ്റവതരണവും അതിനെ പറ്റിയുള്ള ചര്ച്ചകളും കുറച്ചു നേരം കണ്ടിരുന്നു. പാര്ട്ടി ചാനലില് ഒരു സഹോദരന് വന്നു പണക്കാരുടെ നികുതി ഉയര്ത്താത്തതിനെപറ്റി പരാതി പറയുന്നതു കണ്ടു. ഇപ്പോള് തന്നെ ലോകത്തില് ഏറ്റവും കൂടുതല് നികുതി കൊടുക്കുന്ന പണക്കാര് ഉള്ളതിവിടെ ആണ്. ഇനിയും നികുതി കൂട്ടിയാല് പണക്കാര് ഒക്കെ വേറെ ഏതെങ്കിലും രാജ്യത്ത് പോയി താമസിക്കും. അപ്പോള് നമുക്കിപ്പോള് കിട്ടുന്നത് പോലും ഇല്ലടതാകും എണ്ണ കാര്യം ഇവര്ക്ക് മനസ്സില് ആവാത്തതെന്താണോ ആവോ? JRD ടാറ്റാ പണ്ട് സ്വിറ്റ്സര്ലന്ഡില് ആയിരുന്നു ജീവിച്ചിരുന്നതെന്ന കാര്യം ഓര്ത്താല് അത് മനസ്സില് ആക്കാവുന്നതെ ഉള്ളൂ. പണക്കാര് ഇവിടെ താമസിക്കുമ്പോള് അവര് ബാക്കിയുള്ളവരെക്കാളും കൂടുതല് പൈസ ചിലവാക്കുന്നുണ്‍ട് എണ്ണ കാര്യം മനസ്സിലാക്കണം. അപ്പോള് അതിനനുസരിച്ച് നികുതിയും കൂടുതല് കിട്ടുന്നുണ്ട്. ഒന്നാമതെ നമ്മുടെ റോഡിന്റെ സ്ഥിതി ഒക്കെ കണ്ടാല് ഇങ്ങോട്ട് ആളുകള് വരാന് മടിക്കും. അതിന്റെ മുകളില് ലോകത്തില്ലാത്ത നികുതിയും കൂടെ അടിച്ചേല്പ്പിച്ചാല് കേമമായി.

No comments: