Sunday, February 24, 2008

കുത്തക മുതലാളിമാരും പാവം മലയാളികളും!!

കുത്തക മുതലാളിമാര് വരുന്നേ എന്നും പറഞ്ഞുകൊണ്ട് ഇവിടുത്തെ കച്ചവടക്കാര് സമരം തുടങ്ങിയിട്ട് കുറച്ചു നാളായി. വിമാന ടിക്കറ്റ് ഒക്കെ എടുത്തു ഡല്ഹിയില് ഒക്കെ പോയാണ് സമരം. അതില് നിന്നും ഈ പാവങ്ങളുടെ വരുമാനം എത്ര ഉണ്ടെന്നു നമുക്കു മനസിലാക്കാം!! ഇപ്പോള് ഇവിടെ ഒരു കടയില് ചെന്നാല് നമുക്ക് അവര് എടുത്തു തരുന്ന സാധനം എടുക്കുക അല്ലാണ്ട് യാതൊരു രക്ഷയും ഇല്ല. അവര് വില്ക്കുന്നതോ ഏറ്റവും മോശം സാധനവും. കാരണം അതിനാണ് കൂടുതല് കമ്മീഷന് കിട്ടുന്നത്. വേറൊന്നും അവര്ക്ക് അറിയണ്ട. മിക്കവാറും കടകളില് തൊഴിലാളികള് എല്ലാം മുതലാളിയുടെ ബന്ധുക്കാര് ഒക്കെ തന്നെ ആയതു കൊണ്ട് ആരും ഇക്കാര്യം ഒന്നും പുറത്ത് അറിയുന്നുമില്ല. റിലയന്സ് അല്ലെന്കില് വാല്മാര്ട്ട് പോലെ പോലെയുള്ള വല്ല്യ കടകള് വന്നാല് അവിടെ നൂറു കണക്കിന് തൊഴിലാളികള് ജോലി ചെയ്യുന്നുണ്ടാകും. അത് കൊണ്ടു തന്നെ അവിടെ മുതലാളിമാര്ക്ക് അതികം തട്ടിപ്പൊന്നും നടക്കുകയില്ല. എങ്ങനെ എങ്കിലും കാര്യങ്ങല് പുറത്തറിയും. പോരാത്തതിന് ഓരോ കടയിലും അവിടെ നിന്നു തന്നെ ഉള്ള വളരെ അതികം ആള്ക്കാര്ക്ക് ജോലി ലഭിക്കുകയും ചെയ്യും. 3 കോടി വരുന്ന മലയാളികള് വാങ്ങുന്ന എല്ലാ സാധനത്തിനും വില കുറയുകയും ചെയ്യും. കൃഷിക്കാര്ക്കൊക്കെ കുറച്ചു കൂടി നല്ല വില കിട്ടുകയും ചെയ്യും. ഇതിനെല്ലാം എതിരെ ആണിവര് സമരം ചെയ്യുന്നത്. സത്യത്തില് ഇവര് ഇവരുടെ കുത്തക നില നിര്ത്താന് ആണ് സമരം ചെയ്യുന്നത്. സാധാരണ ക്കാരുടെ പാര്ട്ടി എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടി കേരളത്തിലെ 3 കോടി ജനങ്ങള്ക്കും വിലക്കുറവ് കിട്ടുന്ന ഈ പ്രശ്നത്തില് പൊതു ജനത്തിന്റെ കൂടെയാണ് നില്ക്കേണ്ടത്.

No comments: