Saturday, May 31, 2008

എക്സ്പ്രസ്സ് ഹൈവേയും കേരളവും പിന്നെ കുറെ വിവര ദോഷി സാംസ്കാരിക നായകരും!!

കേരളത്തിലെ വഴികളുടെ കാര്യം നാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവിടെ നല്ല കുറേ ഹൈവേകള്‍ ഉണ്ടായിരുന്നെന്കില്‍ നമ്മുടെ യാത്രാ സമയം എത്ര കണ്ടു കുറയുമായിരുന്നെന്നു എന്നെങ്കിലും നല്ല ഒരു ഹൈ വേയില്‍ വണ്ടി ഓടിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാമായിരിക്കണം. നമ്മുടെ ഗതികേട് കൊണ്ട് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായിട്ടുള്ള മലയാളി എല്ലാം തന്നെ വിദേശ രാജ്യങ്ങളില്‍ ആയിരിക്കും. ഇവിടെ ഉള്ള അച്ചു മാമനും സുകുമാര്‍ അഴീക്കൊടിനോടും ഒന്നും 21-അം നൂറ്റാണ്ടില്‍ മനുഷ്യന്‍ സന്ച്ചരിക്കുന്നത് മണിക്കൂറില്‍ 100-150 കിലോമീറ്റര്‍ അടുത്ത സ്പീടിലാണെന്ന് പറഞാല്‍ ഇവര്‍ക്കെവിടെ മനസ്സിലാകാന്‍. ഇവര്‍ കണ്ടിട്ടുള്ളതെല്ലാം ഇവിടത്തെ 25-35 കിലോമീറ്റര്‍ സ്പീടിലുള്ള യാത്ര മാത്രമല്ലേ ഉള്ളൂ? ഇവിടെ സ്പീഡ് കണക്കു കൂട്ടുമ്പോള്‍ ഒരു മണിക്കൂറില്‍ എത്ര ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്നു എന്നുള്ളതിനാണു ഞാന്‍ പ്രാധാന്യം കൊടുത്തത്. കേരളത്തിലും 100 കിലോ മീറ്ററില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന റോഡ് കണ്ടേക്കും. പക്ഷെ നമുക്കത് 1 മിനിട്ട് നേരമേ ചെയ്യാന്‍ പറ്റൂ.

കഴിഞ്ഞ ദിവസം സുകുമാര്‍ അഴീക്കോടിന്റെ വക വിഡ്ഡിത്തരം കണ്ടു. കേരളത്തില്‍ നാലുവരി പാത മാത്രമേ ആവശ്യമുള്ളൂ. അതില്കൂടുതല്‍ ഉള്ള എക്സ്പ്രസ്സ് വേയൊക്കെ വലിയ പണക്കാര്‍ക്ക് മാത്രമെ ആവശ്യമുള്ളൂ എന്ന്. 5-10 കൊല്ലം കഴിയുമ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും തന്നെ കാര്‍ ഉണ്ടാകും. അന്ന് 4 വരി പാത കൊണ്ട് എന്താകാന്‍ എന്ന് ചിന്തിക്കാനുള്ള ബോധം ഒന്നും ഇവര്‍ക്കില്ലേ? കേരളത്തില്‍ യാത്ര ചെയ്യുന്ന പാവങ്ങള്‍ക്കൊന്നും പെട്ടെന്ന് അവരുടെ ലക്ഷ്യാ സ്ഥലത്തെത്തിയാല്‍ എന്താ സംഭവിക്കുക? അവര്‍ എല്ലാം ഒച്ചിഴയുന്ന വേഗത്തില്‍ മാത്രം സന്ച്ചരിച്ചാല്‍ മതിയെന്നാണോ അഴീക്കോട്‌ പറയുന്നത്. എക്സ്പ്രസ്സ് വേയ്കള്‍ വന്നാല്‍ അത് വഴി ബസ്സ് യാത്ര നടത്തുന്ന സാധാരണക്കാരും അവരുടെ ലക്ഷ്യത്തില്‍ പെട്ടെന്ന് എത്തി ചേരുന്നുവെന്ന കാര്യം ഈ സാംസ്കാരിക നേതാവ് എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല?

ഇപ്പോള്‍ കേരളത്തില്‍ ഉള്ള റോഡുകള്‍ വീതി കൂട്ടിയെടുത്താല്‍ മാത്രം മതിയെന്ന് പറയുന്ന അഴീക്കോടിനെ പോലെയുള്ളവര്‍ക്ക് എക്സ്പ്രസ്സ് ഹൈ വേയ്കളെ പട്ടി ഒന്നും അറിഞ്ഞു കൂടെന്നതാണ് സത്യം. അവയുടെ ചില സാമാന്യ പ്രത്യേകതകള്‍ ഇവയാണ്‌.

1. രണ്ടു വശവും മിക്കവാറും ഭാഗത്ത് അടച്ചതാണ്. ഇടതു നിന്നും വലതു നിന്നും വണ്ടികള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും വന്നാല്‍ ട്രാഫിക് വേഗം കുറയുമെന്നതാണ് ഇതിനുള്ള കാരണം.

2. കടകളും സ്ഥാപനങ്ങളും ഒന്നും ഹൈ വേയില്‍ ഉണ്ടാവുകയില്ല. അങ്ങനെ ഉണ്ടായാല്‍ ആളുകള്‍ അവിടെ കയറാന്‍ നിര്‍ത്തുമ്പോള്‍ ട്രാഫിക് വേഗം കുറയും എന്നുള്ളതാണിതിന്റെ കാരണം.

3. ഇവയിലെയ്ക്ക് കയറാന്‍ 10-20 കിലോമീ്റ്ററില്‍ ഒരിടത്തെ അവസരം ഉണ്ടാവുകയുള്ളൂ. ഇതു ദീര്‍ഖ ദൂര യാത്രക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതായതിനാലും പെട്ടെന്ന് വണ്ടികള്‍ കയറുന്നതും ഇറങ്ങുന്നതും ട്രാഫിക് വേഗം കുറയ്ക്കുമെന്നുള്ളതിനാലും ആണ്.

4. ഹൈ വേയ്കള്‍ എപ്പോഴും 2 സ്ഥലങ്ങള്‍ തമ്മില്‍ ഉള്ള ഏറ്റവും കുറഞ്ഞ ദൂരത്തില്‍, ഏറ്റവും നേരെ ഉള്ള രീതിയില്‍ ആണ് പണിയുന്നത്. ഏതെങ്കിലും മന്ത്രിയുടെയോ രാഷ്ട്രീയക്കാരുടെയോ വീട്ടു മുറ്റത്ത്‌ കൂടെ പോകാന്‍ വേണ്ടി വളച്ച് നശിപ്പിക്കേണ്ട ഒന്നല്ല ഇത്. കേരളത്തില്‍ ഉണ്ടാക്കാവുന്ന ഹൈ വേയ്കള്‍ കേരളത്തിന്റെ തെക്കു തൊട്ടു വടക്കു വരെ പോകാവുന്ന ഒന്നാണ് പ്രധാനമായും. കേരള ഹൈ വേ എന്ന പേരില്‍ ഇതു കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ പണിയാം. പിന്നെ കൊച്ചി-ബാഗ്ലൂര്‍, കൊച്ചി-മദ്രാസ്, മുതലായ അന്തര്‍ സംസ്ഥാന ഹൈ വേയ്കളും. ഇവ വന്നാല്‍ കൊച്ചി ബാഗ്ലൂര്‍ യാത്ര ഇപ്പോഴത്തെ 15 മണിക്കൂറില്‍ നിന്നും 5 മണിക്കൂര്‍ ആയി കുറയും.

5. ഹൈ വേയില്‍ കാല്‍ നടക്കാരും ഫുട് പാത്തും ഉണ്ടാവുകയില്ല.

3 comments:

Suvi Nadakuzhackal said...

കമ്പ്യൂട്ടര്‍, ട്രാക്ടര്‍, ATM, പ്രീഡിഗ്രി ബോര്‍ഡ്, സൂപ്പര്‍ മാര്കെട്ടുകള്‍, വ്യവസായം എന്നിവ പോലെ റോഡുകളുടെ കാര്യത്തിലും നമ്മുടെ സാംസ്കാരിക നേതാക്കളും സഖാക്കളും കൂടെ കേരളത്തെ 25-ഓ 50-ഓ കൊല്ലം പുറകോട്ടടിക്കുന്ന ലക്ഷണം ആണ് കാണുന്നത്!!

Suvi Nadakuzhackal said...

എന്റെ ആദ്യത്തെ കമന്റ് അഗ്ഗ്രെങടില്‍ എത്തിയില്ലെന്നു തോന്നുന്നു. ഒന്നു കൂടി തള്ളി നോക്കുന്നു.

Sapna Anu B.George said...

ഒരിടത്തു കച്ചട കുന്നു കൂടുന്നു,നാറ്റം വഴി നടക്കനൊക്കീല്ല.,കൊച്ചില്‍.അപ്പൊ തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബിലെ,ബൂര്‍ഷാത്വം, അവകാശവാദവും തപ്പി നടക്കുന്ന മന്ത്രിമാരോടാണോ ഇതിക്കെ എഴുതി തകര്‍ക്കുന്നത്, സുവിചേട്ടാ, ആരു കാണാന്‍???? മലയാളം ബ്ലോഗ് ഉണ്ടെന്നു അറിഞ്ഞു കാണുമോ എന്തൊ,എന്ന ഇതിന്റെ അവകാശവാദവും റ്റാക്സും ആയി എത്തിയേനെ???