Monday, April 7, 2008

ഐഡിയ മോബൈല്‍ - ഒരു തട്ടിപ്പ് ഐഡിയ....

കഴിഞ്ഞ മാസം 31-ആം തീയതി എനിക്ക് അമേരിക്കയ്ക്ക് വിളിക്കേണ്ട ആവശ്യം വന്നു. അത് കൊണ്ട് അന്ന് ഞാന്‍ എന്റെ ഫോണ്‍ കമ്പനിയായ ഐഡിയായുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ വിളിച്ചു. എന്റെ ഭാര്യ സൌദിയിലായത് കൊണ്ട് അമേരിക്കയ്ക്കും സൌദിയ്ക്കും വിളിക്കാന്‍ റേറ്റ് കുറക്കാന്‍ എന്താണ് വഴി എന്ന് ചോദിച്ചു. ആ സഹോദരന്‍ എന്നോട് 79 രൂപയുടെ ചാര്‍ജ് ചെയ്താല്‍ അമേരിക്കയ്ക്ക് മിനിടിനു 1.99 രൂപയും സൌദിക്ക് 7.99 രൂപയും ആകുമെന്ന് പറഞ്ഞു.

അത് കൊണ്ട് ഞാന്‍ 1-ആം തീയതി രാവിലെ ഒരു കടയില്‍ പോയി 79 രൂപയ്ക്ക് ചാര്‍ജ് ചെയ്തു. കടക്കാരന്‍ 80 രൂപയനെന്നു പറഞ്ഞു. പക്ഷെ ഞാന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനോട് സംസാരിച്ച ഉറപ്പില്‍ 79 എന്നും പറഞ്ഞു ചാര്‍ജ് ചെയ്യിപ്പിച്ചു. ഉടനെ എനിക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. അതില്‍ 79 രൂപയ്ക്ക് ചാര്‍ജ് ചെയ്തു എന്നും ബാലന്‍സ്‌ പഴയ തുക തന്നെ ആണെന്നും കാണിച്ചു. വൈകുന്നേരം ആയപ്പോള്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിന്‍റ്റെ പെരുമാറ്റം നന്നയിരുന്നെന്കില്‍ 4001-ലേയ്ക്ക് യേസ് എന്നും അല്ലെന്കില്‍ നോ എന്നും അഭിപ്രായം ടെക്സ്റ്റ് മെസ്സേജ് ചെയ്യാന്‍ പറഞ്ഞു കൊണ്ട് ഒരു മെസ്സേജും കിട്ടി. ഞാന്‍ യേസ് എന്ന് 4001-ലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അന്ന് രാത്രി അമേരിക്കയ്ക്ക് വിളിച്ചിട്ട് ചാര്‍ജ് നോക്കിയപ്പോള്‍ മിനിട്ടിനു 7 രൂപ വച്ചു പോകുന്നതായി കണ്ടു. വീണ്ടും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ വിളിച്ചു. അവര്‍ എന്നോട് പറഞ്ഞത് 76 രൂപയുടെ ചാര്‍ജ് ആയിരുന്നു 1.99 രൂപയുടെ നിരക്ക് കിട്ടാന്‍ ചെയ്യേണ്ടിയിരുന്നതെന്ന്. തലേന്ന് സംസാരിച്ച കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനു പറ്റിയ തെറ്റു കാരണം ആണിങ്ങനെ ആയതെന്നും അത് കൊണ്ട് അത് ശരിയാക്കി തരണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ എനിക്ക് ഒരു കമ്മ്യൂനിക്കേഷന്‍ നമ്പര്‍ തന്നു. പിറ്റേന്നു ഉച്ച ആകുമ്പോളേയ്ക്കും ശരിയായി കിട്ടുമെന്നും രാത്രിയില്‍ വിളിച്ചതിന്റെ ചാര്‍ജ് അഡ്ജസ്റ്റ് ചെയ്തു തരുമെന്നും പറഞ്ഞു.

പിറ്റേന്നു ഉച്ച കഴിഞ്ഞിട്ടും എന്റെ ബാലന്‍സ്‌ പഴയതു തന്നെ. ഞാന്‍ വീണ്ടും വിളിച്ചു കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ. പുതിയ ഒരു കമ്മ്യൂനിക്കേഷന്‍ നമ്പര്‍ കിട്ടി. അന്ന് വൈകിട്ട് ഏഴ് മണി ആകുമ്പോളേയ്ക്കും ശരിയാകുമെന്നും എന്നോട് അവര്‍ പറഞ്ഞു. അന്ന് രാത്രി അമേരിക്കയ്ക്ക് വിളിച്ചപ്പോഴും നിരക്ക് പഴയ പടി തന്നെ. ഞാന്‍ വീണ്ടും വിളിച്ചു. അപ്പോള്‍ അവര്‍ പറയുന്നത് അവര്‍ക്കൊന്നും ചെയ്യാന്‍ ഇല്ലെന്ന്. ഞാന്‍ ഐഡിയായുടെ വെബ്സൈറ്റില്‍ കയറി അവരുടെ ഏരിയ മാനേജരുടെ അഡ്രസ്സ് കണ്ടു പിടിച്ച് ഒരു ഇ-മെയില് അയച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ നിന്നും മറുപടി വന്നു. അവരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഒന്നും ഇല്ല. അവര്‍ രേഖകള്‍ ചെക്ക് ചെയ്തു എന്നും പറഞ്ഞിരിക്കുന്നു.

ഇതിനിടയ്ക്ക് ഒന്നോ രണ്ടോ മെസ്സേജുകള്‍ വന്നു എന്റെ എല്ലാ പ്രശ്നവും പരിഹരിച്ചിരിക്കുന്നു എന്നും പറഞ്ഞു കൊണ്ട്.

ഇങ്ങനെ ആണെന്കില്‍ അവരുടെ പരസ്യത്തില്‍ ഇതൊരു നല്ല ഐഡിയ എന്നുള്ളത് മാറ്റി ഒരു തട്ടിപ്പ് ഐഡിയ എന്നാക്കി മാറ്റുന്നതായിരിക്കും നല്ലത്.

20 comments:

Suvi Nadakuzhackal said...

ഉപഭോക്താവാണ്‌ രാജാവ് എന്നാണ് മുതലാളിത്ത രാജ്യങ്ങളില്‍ പറയുന്നത്. ഇവിടെ നമുക്കിട്ടു പണി തരുക എന്നുള്ളതാണു ഇവരുടെയൊക്കെ പ്രധാന ഉദ്ദേശം!!

Inji Pennu said...

ഇത് നോക്കൂ. ഇവിടെ ഒരു ലിങ്കിടാന്‍ ദേവനു ഒരു ഈമയിലും അയക്കൂ.
http://upabhokthakkal.blogspot.com/2008/04/blog-post.html

ബാബുരാജ് ഭഗവതി said...

സുവി
യാതൊരു മൂല്യവുമില്ലാത്ത ബിസിനസ്സ് ചെയ്യുന്നവരാണ് മൊബൈല്‍‌ കമ്പനികള്‍.
റിലയന്‍‌സിന്റെ ഒരു അനുഭവമുണ്ട് എനിക്ക്.

Unknown said...

തികച്ചും യോജിപ്പുണ്ട്. എനിക്കും എയർടെല്ലിൽ നിന്ന് ഇതിലും മോശമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. നമ്പർ മാറ്റാൻ വഴീല്ല്യാത്തോണ്ട് ഇതന്നെ വെച്ചോണ്ടിരിക്കുണൂന്ന് മാത്രം

Suvi Nadakuzhackal said...

ഒത്തിരി നന്ദിയുണ്ട് ഇഞ്ചിപ്പെണ്ണേ...ദേവന് ഞാന്‍ മെയില്‍ വിട്ടു.

മൂല്ല്യം ഇവിടെയും വരും ബാബുരാജേ!! മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വന്നു കഴിയുമ്പോള്‍. പക്ഷെ അവരെ വരാന്‍ നമ്മുടെ കമ്മ്യൂണിസ്റ്റുകള്‍ സമ്മതിക്കില്ലല്ലോ. നമ്മുടെ നാട്ടുകാര്‍ നമ്മളെ പറ്റിച്ചാലും വെട്ടിച്ചാലും കുഴപ്പമില്ല; പുറത്തു നിന്നാരും വന്നു നല്ല സേവനം നല്കാന്‍ ഞങ്ങള്‍ സമ്മതിക്കൂല്ല എന്നാണല്ലോ അവരുടെ നിലപാട്. നാടു നന്നായാല്‍ പിന്നെ അവര്‍ക്ക് കൊടി പിടിക്കാന്‍ ആളെ കിട്ടുമോ?

ചന്ദൂട്ടന്‍ ഇതു വഴി വന്നതില്‍ ഒത്തിരി സന്തോഷം ഉണ്ട്. ഇനിയും വരുക.

മുഹമ്മദ് ശിഹാബ് said...

സുവി,

താങ്കളുടെ ബ്ലോഗുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം
കഴിഞ്ഞു വന്നതാണ്...നന്നായിട്ടുണ്ട്... എന്റെ ബ്ലൊഗിലെ താങ്കളുടെ കമന്റിനും നന്ദി..

വീണ്ടും വരുമല്ലൊ...?

നന്മകള്‍

Suvi Nadakuzhackal said...

ഇതിലെ വന്നതിനു നന്ദി മുഹമ്മദ് ശിഹാബ്. ഇനിയും വരുമല്ലോ...

വിനയന്‍ said...

അണ്ണാ ഐഡിയയെ പറ്റി മാത്രം അങ്ങനെ പറയരുത്.കേരളത്തിലെ ഏറ്റവും വലിയ പുലയാട്ടുപരിപാടിയായ സ്റ്റാര്‍ സിംഗര്‍ നടത്തുന്നത് അങ്ങോരാണ്.അതിനും ഒക്കെ പണം വേണ്ടേ.അണ്ണന്‍ ഒരു മലയാളി ആയതു കൊണ്ട് സഹിച്ചേ പറ്റൂ.

an idea can change your life എന്ന് പറഞ്ഞത് വെറുതെയല്ല എന്ന് ഇപ്പോള്‍ മനസ്സിലായോ..

Mr. K# said...

ഇതു ഐഡിയയുടെ മാത്രം പരിപാടി അല്ല. എനിക്ക് ഹച്ചില് ഇന്നും ഇതേ പോലത്തെ അനുഭവം ഉണ്ട്.

ഹരീഷ് തൊടുപുഴ said...

ഇതാണു ചങ്ങാതി, അവരുടെ ഐഡിയ....

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
Unknown said...

ഇവന്മാര്‍ക്കൊക്കെ കാശു മതി .മൂല്ല്യബോധമില്ലാത്ത വര്‍ഗ്ഗങ്ങള്‍

ബാബുരാജ് ഭഗവതി said...

സുവി
നമ്മള്‍‌ ഏതിനും‌ ക്മ്മ്യൂണിസ്റ്റുകളെ കുറ്റം‌ പറയുന്നത് ശരിയല്ല. ഇന്ത്യയുടെ വിദേശ്നിക്ഷേപനിലപാടുകള്‍ക്കെതിരെ യുള്ള മനോഭാവം‌ ഒരു മുതലാളിത്ത ചിന്തതന്നെയാണ്.
ഉദാഹരണം‌.
വൈദ്യുതി മേഖലയില്‍‌ ആദ്യം‌ സ്വകാര്യ നിക്ഷേപം‌ ഉണ്ടായിരുന്നുവെങ്കിലും‌ പിന്നിട് അത് പൊതു മേഖലയിലാകുകയായിരുന്നു.
ഒറ്റകാരണമേയുള്ളു.
അക്കാലത്ത് ഇത്രയും‌ മുതല്‍ മുടക്കാന്‍‌ സ്വകാര്യമേഖലക്കാകുമായിരുന്നില്ല്.
അത്കൊണ്ട് അവ പൊത് മേഖലയിലായി.
അതിനെ ക്കുറിച്ചുള്ള ഒരു പദ്ധതിയായിരുന്നു
സ്വാത്ന്ത്രസമരക്കാലത്തെ ബോം‌ബേ പ്ലാന്‍
അതായത് പൊത്നിക്ഷേപം‌ വേണമെന്നുള്ളത് ടാറ്റയുടെ ആവശ്യമായിരുന്നുവെന്നു ചുരുക്കം‌.
പിന്നെ ഇന്റ്യുടെ നിലപാടുകള്‍ രൂപീകരിക്കുന്നതില്‍
കമ്യൂണിസ്റ്റുകള്‍ക്കു വലിയ പങ്കൊന്നുമില്ല.
മറ്റൊന്നും കൊണ്ടല്ല അവര്‍‌ അത്രവല്ലിയ ശക്തിയ്ലല്ല
അക്കാലത്ത് , ഇക്കാലത്തും‌.

Anonymous said...

സുവി,
പലര്‍ക്കും മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന അവസരങ്ങളില്‍ പറ്റുന്ന പറ്റുതന്നെയാണ് താങ്കള്‍ക്കും പറ്റിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി മൊബൈല്‍ ഉപയോഗിക്കുന്ന അനുഭവം വെച്ച് പറയട്ടെ, റീചാര്‍ജ് ചെയ്യുന്നതിനു മുന്പ് എക്സിക്യൂട്ടീവിനോട് ചോദിക്കുന്നതും നല്ലത് റീചാര്‍ജ് ചെയ്യുന്ന കടക്കാരനോട് ചോദിക്കുന്നതാണ്.
സുവിക്ക് എണ്‍പത് രൂപമാത്രമല്ലേ പോയുള്ളു. 2400 കോളുകള്‍ അധികം ലഭിക്കുമെന്ന് അറുമാസം മുന്പ് എനിക്ക് 500 രൂപയുടെ റീചാര്‍ജ് ചെയ്യിപ്പിച്ച കന്പിനി രണ്ടാമത്തെ ആഴ്ച സ്കീം തീര്‍ന്നതായി കാണിച്ച് മെസേജ് അയച്ചു. ആകെ വിളിച്ചത് നൂറുകോളുകളില്‍ താഴെ മാത്രം

ശ്രീ said...

ഐഡിയ മാത്രമല്ല മാഷേ. മിക്ക മൊബൈല്‍ കമ്പനിക്കാരുടേയും പെരുമാറ്റം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. നമ്മോട് മറുപടി പറയാനിരിക്കുന്നവര്‍ക്ക് കാര്യമായി ഒന്നും തന്നെ അറിയില്ല.

:)

Suvi Nadakuzhackal said...

വിനയന്‍ വന്നതിനും കമ്മന്റിയതിനും നന്ദി!!

സ്റ്റാര്‍ സിംഗര്‍ എനിക്കൊരു വിധം ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ഉഷ ഉതുപ്പിനെയും രന്ജിനിയെയും. നാട്ടില്‍ ആദ്യമയാണല്ലോ നല്ല അടി പൊളി ആയിട്ടുള്ള നട്ടെല്ലുള്ള 2 തരുണീ മണികളെ കാണാന്‍ കിട്ടിയത്.

കുതിരവട്ടന്‍, ഹരീഷ് തൊടുപുഴ, അനൂപ് ഇതു വഴി വന്നതിനും എഴുതിയതിനും നന്ദി!!

ബാബുരാജ് ഭഗവതി പറഞ്ഞത് ഇന്ത്യയുടെ കാര്യത്തില്‍ ശരിയാണ്. പക്ഷെ കേരളത്തിന്റെ കാര്യം കട്ടപ്പൊക ആക്കാന്‍ കമ്മ്യൂണിസ്റ്റ് കാരെ കൊണ്ട് കഴിഞ്ഞു .

രാജന്‍ ജോസഫ് , ശ്രീ വന്നതിനും എഴുതിയതിനും ഒത്തിരി സന്തോഷം... ഇനിയും വരുമല്ലോ...

ഗീത said...

സുവീ, ബി.എസ്.എന്‍.എല്‍ എങ്ങനെ? അതൊന്നു ട്രൈ ചെയ്തുകൂടെ? ചിലപ്പോള്‍ തമ്മില്‍ ഭേദം അവരായിരിക്കും.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇന്ഡ്യയില്‍ മാത്രമെ ഇത്രയും മോശം കസ്റ്റമര്‍ സര്‍വീസ് ഉണ്ടാവൂ....

Mr. X said...

ഇതൊക്കെ എല്ലാ നെറ്റ്‌വര്‍ക്ക്-ലും പതിവാ...
ഈ പോസ്റ്റ് ഇട്ടത് നന്നായി, അവരുടെ തനി നിറം കാണാന്‍ കഴിഞ്ഞല്ലോ...

Suvi Nadakuzhackal said...

ഗീത ഗീതികള്‍ ഇതു വഴി വന്നതിനു നന്ദി. BSNL ഇതു വരെ ഞാന്‍ നോക്കിയില്ല. എങ്ങനെ ഉണ്ടെന്നു ഒന്നു നോക്കണം.

കിച്ചു & ചിന്നു ഇന്ത്യയിലെ കസ്റ്റമര്‍ സെര്‍വീസിനെ പറ്റി പറഞ്ഞതു കറക്റ്റ് ആണ്. മര്യാദ ഇല്ലാത്തതും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവബോധം ഇല്ലാത്തതുമായ പൊതു ജനം ആണ് ഒരു പരിധി വരെ ഇതിന് കാരണം.

തസ്കര വീരന്‍ ഇതിലെ വന്നതിനു നന്ദി.