Thursday, April 3, 2008

22 കാരറ്റും 916 ഉം!!

ഇതു തമ്മില്‍ ഉള്ള വ്യത്യാസം എന്താണെന്നറിയാമോ? ഒന്നുമില്ല എന്നാണുത്തരം. 22 കാരറ്റ് സ്വര്നത്തില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കണം എന്നാണ് കണക്ക്. അതാണ് ഈ 916! പിന്നെ ഇവിടെ സ്വര്‍ണ ക്കടകളുടെ പരസ്യത്തില്‍ ഇവര്‍ 916 എന്ന് പറയുന്നത് എന്തിനാണ്. നാം പൊതു ജനത്തിനെ ചുമ്മാ പറ്റിക്കാന്‍ ഒരു പരസ്യ തന്ത്രം മാത്രം. 916 എന്ന് ആഭരണത്തിന്റെ അകത്ത് എഴുതി വെച്ചിട്ടുണ്ടെന്ന് ഉള്ളത് ശരി ആണ്. അത് പക്ഷെ 10 കാരറ്റ് സ്വര്‍ണത്തേലും അങ്ങനെ എഴുതി വെയ്ക്കാന്‍ പറ്റും. അത് കൊണ്ട് അത് 22 കാരറ്റ് ആകുമോ? ഇതൊന്നും ഇല്ലാണ്ട് തന്നെ നമുക്ക് സാമാന്യ ബുദ്ധി കൊണ്ട് ഇവര്‍ ആരും 22 കാരറ്റ് സ്വര്‍ണം വില്‍ക്കുന്നില്ല എന്ന് മനസ്സില്‍ ആക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നും കൊണ്ടു വരുന്ന സ്വര്‍ണത്തിന്റെ തിളക്കം ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാക്കാം. ഇവിടുത്തെ 22 കാരറ്റിനെക്കാളും തിളക്കം അവിടെ എങ്ങനെ വരുന്നു? ഗള്‍ഫില്‍ മായം ചേര്‍ത്ത് പിടിച്ചാല്‍ കൈ വെട്ടും. അമേരിക്കയില്‍ കട മൊത്തം ഫൈന്‍ ആയിട്ട് പോകും. അത് കൊണ്ട് നല്ല സാധനം കിട്ടും. ഇവിടെ ഒരു പരാതി ആരെങ്കിലും ഇവര്‍ക്കെതിരെ കൊടുത്താല്‍ അവനെ ചിലപ്പം ഇവരുടെ ഗുണ്ടകള്‍ തട്ടിക്കളയാനാണ് സാധ്യത കൂടുതല്‍.

ഇവിടെ നാം സ്ഥിരമായി കാണുന്ന ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നമ്മുടെ ഒരു പ്രശസ്തനായ സിനിമാ താരം പറയുന്നുണ്ട് "916 സ്വര്‍ണാഭരണങ്ങള്ക്ക് ഇന്ത്യയില്‍ എവിടെയും ഒരേ പരിശുദ്ധി ആണ്" ഇതിലൂടെ അവര്‍ തന്നെ സമ്മതിക്കുക ആണ് ഇന്ത്യയില്‍ ഒരിടത്തും 22 കാരറ്റ് സ്വര്‍ണം ആരും വില്‍ക്കുന്നില്ല എന്ന്. ഇന്ത്യയ്ക്ക് മാത്രം ഒരു 22 കാരറ്റ് ഉണ്ടോ? ഇന്ത്യയ്ക്ക് പുറത്തെല്ലാം 22 കാരട്ടില്‍ അവര്‍ നിറം കൂടുതല്‍ ചെര്‍ക്കുന്നതായിരിക്കും അല്ലേ?

6 comments:

Unknown said...

നാട്ടുക്കാരാ സത്യസന്ധമായ വീക്ഷണം

കുറ്റ്യാടിക്കാരന്‍|Suhair said...

ഇങ്ങനെയൊരു സംശയം എനിക്കുമുണ്ടായിരുന്നു, 916ഉം 22 കാരറ്റും ഒന്നുതന്നെയല്ലേയെന്ന്...


ഒന്നു തന്നെയെന്ന് പറഞ്ഞുതന്നത് നന്നായി..

കുറ്റ്യാടിക്കാരന്‍|Suhair said...

ഇങ്ങനെയൊരു സംശയം എനിക്കുമുണ്ടായിരുന്നു, 916ഉം 22 കാരറ്റും ഒന്നുതന്നെയല്ലേയെന്ന്...


ഒന്നു തന്നെയെന്ന് പറഞ്ഞുതന്നത് നന്നായി..

Suvi Nadakuzhackal said...

കുറ്റിയാടിക്കാരനും അനൂപും എഴുതിയതിനു നന്ദി.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

മിടുക്കന്‍. നമ്മുടെ നാട്ടിലെ പെണ്‍മണികള്‍ ഇതൊന്നും അറിയുന്നില്ലെ?

Suvi Nadakuzhackal said...

അഭിപ്രായത്തിനു നന്ദി ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....

നമ്മുടെ പെണ്മണികള്‍ സ്വര്‍ണക്കടയില്‍ കയറിയാല്‍ ഒരക്ഷരം മിണ്ടൂല്ലല്ലോ. പുരുഷ കേസരികളുടെ കാര്യവും ഇക്കാര്യത്തില്‍ അത് തന്നെയാണ്. വില പേശുകയോ ഗുണ നിലവാരത്തെ പറ്റി ചോദിക്കുകയോ മറ്റോ ചെയ്യുന്നത് സ്റ്റാറ്റസിന് മോശം അല്ലേ?