Monday, March 31, 2008
ബസില്‍ കയറും മുമ്പേ മണിയടിക്കുന്നത്!!
മിക്കപ്പോഴും കാണാറുള്ള ഒരു കാഴ്ച്ചയാണിത്. ബസില്‍ യാത്രക്കാര്‍ കയറും മുമ്പേ മണിയടിക്കുന്നത്. പ്രത്യേകിച്ചും പ്രായമായ സ്ത്രീകളും മറ്റും കയറി കയ് പിടിക്കും മുമ്പേ വണ്ടി മണി അടിച്ച് വിടുന്നത്. മിക്കവാറും കിളികള്‍ 16 - 18 വയസ് ഉള്ളവര്‍ ആയിരിക്കും. അവര്‍ക്ക് ഈ വൃദ്ധരുടെ ബുദ്ധി മുട്ടൊന്നും ഒരു പ്രശ്നമേയല്ല. ഇവരെ ഒക്കെ ഒന്നു മര്യാദക്കാര് ആക്കി എടുക്കാന്‍ സര്‍ക്കാരിനും മറ്റും എന്തെങ്കിലും ചെയ്തു കൂടേ?
Subscribe to:
Post Comments (Atom)
3 comments:
മിക്കപ്പോഴും കാണാറുള്ള ഒരു കാഴ്ച്ചയാണിത്. ബസില്‍ യാത്രക്കാര്‍ കയറും മുമ്പേ മണിയടിക്കുന്നത്. പ്രത്യേകിച്ചും പ്രായമായ സ്ത്രീകളും മറ്റും കയറി കയ് പിടിക്കും മുമ്പേ വണ്ടി മണി അടിച്ച് വിടുന്നത്. മിക്കവാറും കിളികള്‍ 16 - 18 വയസ് ഉള്ളവര്‍ ആയിരിക്കും. അവര്‍ക്ക് ഈ വൃദ്ധരുടെ ബുദ്ധി മുട്ടൊന്നും ഒരു പ്രശ്നമേയല്ല. ഇവരെ ഒക്കെ ഒന്നു മര്യാദക്കാര് ആക്കി എടുക്കാന്‍ സര്‍ക്കാരിനും മറ്റും എന്തെങ്കിലും ചെയ്തു കൂടേ?
ആളുകളെ മര്യാദക്കാരാക്കാന് സറ്ക്കാരിനാവില്ല ഒരിടത്തും, വികടന്മാരുടെ ശല്ല്യത്തില്‍ നിന്ന് സംരക്ഷണം നല്‍കാനാവും. പിന്നെ ഈ കിളീകള്‍ കാണിക്കുന്നത് നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ സംസ്കാരമാണ്, (ഒരുകിളീയല്ല, മിക്കവാരൂമെല്ലാകിളീകളൂടെയും ഡ്രൈവര്‍മാര്‍, സറ്ക്കാര് ജോലിക്കാര്‍ തുടങ്ങിയവരുടെ സ്വഭാവം കാണൂക) അതവരുടെ വീട്ടില്‍നിന്നും, കൂട്ട്കെട്ടില്‍ നിന്നും രൂപപ്പെട്ടതാണ്..പിന്നെ ജനങ്ങള്‍ക്ക് ചെയ്യാവുന്നത് അത്തരക്കാര്‍ക്ക് കൂട്ടയിടി കൊടുക്കാം എന്നതാണ്,(ഈ ഇടികൊടുക്കുന്നവര് അവരുടെ ജോലിയിലെങ്ങനെയാണ് എന്ന് നോക്കൂ!! അവരുംഒട്ടും കുറവല്ല) അത് ചെയ്താലും ഈ തെറ്റ് ചെയ്യുന്ന മറ്റുള്ളവരൂടെ ജീവന് വിലകല്‍പ്പിക്കാത്ത ഇത്തരം വൃത്തികെട്ടവന്മാരെ രക്ഷിക്കാനും അവര്‍ക്ക് സപ്പോറ്ട് ചെയ്യാനും ആളുകളൂണ്ടാവും. ക്ലാസ്റൂമില്‍ മാഷെ വെട്ടിക്കൊന്നവര്ക്ക് സ്വീകരണം കൊടുത്ത നാടാണ്. ഉടന്‍ പ്രതികരണങ്ങള്‍ വരുന്നത് കണ്ടോളൂ...ഞാനോടി.
കടവന്‍ പറഞ്ഞത് പരമാര്‍ത്ഥം ആണ്. നമുക്കു പൊതുവെ മര്യാദ വളരെ കുറവാണ്. എവിടെ എങ്കിലും ക്യൂ നില്‍ക്കുമ്പോഴും വഴി സൈഡില്‍ കൂടി നടക്കുമ്പോഴും വണ്ടി ഓടിക്കുമ്പോഴും എല്ലാം നാം മലയാളിയുടെ ഈ സല്‍സ്വഭാവം കാണിക്കാറുണ്ട്. പിന്നെ കിളികളെ മാത്രം പറഞ്ഞിട്ട എന്ത് കാര്യം അല്ലേ?
Post a Comment