Saturday, March 22, 2008

ടിബറ്റ് മാത്രം ചൈനയുടെ ആഭ്യന്തര കാര്യം!!

എ ബി ബര്‍ധന്റെ വക ഒരു പ്രസ്താവന ഇന്നുണ്ടായിരുന്നു. ടിബറ്റ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്ന്!!! സൂര്യന്റെ കീഴില്‍ ഉള്ള എല്ലാ കാര്യത്തെയും കുറിച്ച് അഭിപ്രായം പറയുന്ന സഖാവിനു ചൈനയുടെ കാര്യത്തില്‍ മാത്രം ഒരു നിക്ഷിപ്ത താത്പര്യം ഉണ്ടെന്നു തോന്നുന്നു.

2 comments:

ബാബുരാജ് ഭഗവതി said...

ക്ഷമിക്കുമല്ലോ താങ്കള്‍ക്കു ഒരു ചെറിയ തെറ്റുപറ്റിയെന്നാണ്‌ എന്റെ അഭിപ്രായം. ബര്‍ദ്വാന്‌ അഭിപ്രായമില്ലാത്ത ഒരുപാടുകാര്യങ്ങളുണ്ട്‌ ഇന്ന്‌ ഇന്ത്യയില്‍. തിബറ്റന്‍ പ്രശ്നം ഒരു ദേശീയ പ്രശ്നമാണെന്നതില്‍ താങ്കള്‍ക്ക്‌ അഭിപ്രായവ്യത്യാസമില്ലല്ലോ?
തിബറ്റന്‍ പ്രശ്നം ചൈനയുമായി ബന്ധപ്പെട്ടതായതുകൊണ്ടാണല്ലോ ബര്‍ദ്വാന്റെ അഭിപ്രായങ്ങള്‍ക്ക്‌ പ്രസക്തിയുള്ളതായി താങ്കള്‍ക്ക് തോന്നിയതും.
എന്റെ ചങ്ങാതി, ഇതു പോലുള്ള നിരവധി ദേശീയ പ്രശ്നങ്ങള്‍ ഇന്ന്‌ ഇന്ത്യയില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്‌. കാശ്മീര്‍, നാഗാലാന്റ്, മണിപ്പൂര്‍, മിസ്സോ..........
ഇതിലൊന്നുംതന്നെ സി.പി.ഐ. ക്ക്‌ നിലപാടോ അഭിപ്രായമോ ഇല്ല.

കുറ്റം പറയരുതല്ലോ, തിബത്തിന്റെ കാര്യത്തില്‍ വായിട്ടടിക്കുന്ന കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ഇന്ത്യന്‍ ദേശീയതകളുടെ കാര്യത്തില്‍ ഇതു തന്നെയാണ്‌ നിലപാട്.

മണിപ്പൂരി ദേശീയപോരാളിയും കവിയുമായ ഇറോം ശര്‍മ്മിളയുടെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയ നിരാഹാര സമരം ഇപ്പോഴും തുടരുകയാണെന്നതുകൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു!!!!!!!!

Suvi Nadakuzhackal said...

ടിബെട്ട് പ്രശ്നം ഒരു ദേശിയ പ്രശ്നമാനെന്ന്തില്‍ എനിക്കും അഭിപ്രായവ്യത്യാസമില്ല. അത് ടിബെട്ടിന്റെ ദേശീയ പ്രശ്നം ആണ്. ചൈനയുടെ അല്ല. ചൈന അവിടെ ഒരു അധിനിവേശ ശക്തി ആണ്.

ബാബുരാജ് മണിപ്പൂരിനെപ്പറ്റി പറഞ്ഞതിന് നന്ദി. മണിപ്പൂരി ദേശീയപോരാളിയും കവിയുമായ ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരം ഇപ്പോഴും തുടരുകയാണെന്നത് എനിക്കറിയാന്‍ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. മണിപ്പൂരികള്‍ ഇന്ത്യയുടെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അല്ല എന്നുള്ള കാര്യം അവരോടുള്ള സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം ആണ്. അവിടെ ഇന്ത്യയും ഒരു അധീശ ശക്തി ആണ്.