Showing posts with label fraud. Show all posts
Showing posts with label fraud. Show all posts

Monday, April 7, 2008

ഐഡിയ മോബൈല്‍ - ഒരു തട്ടിപ്പ് ഐഡിയ....

കഴിഞ്ഞ മാസം 31-ആം തീയതി എനിക്ക് അമേരിക്കയ്ക്ക് വിളിക്കേണ്ട ആവശ്യം വന്നു. അത് കൊണ്ട് അന്ന് ഞാന്‍ എന്റെ ഫോണ്‍ കമ്പനിയായ ഐഡിയായുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ വിളിച്ചു. എന്റെ ഭാര്യ സൌദിയിലായത് കൊണ്ട് അമേരിക്കയ്ക്കും സൌദിയ്ക്കും വിളിക്കാന്‍ റേറ്റ് കുറക്കാന്‍ എന്താണ് വഴി എന്ന് ചോദിച്ചു. ആ സഹോദരന്‍ എന്നോട് 79 രൂപയുടെ ചാര്‍ജ് ചെയ്താല്‍ അമേരിക്കയ്ക്ക് മിനിടിനു 1.99 രൂപയും സൌദിക്ക് 7.99 രൂപയും ആകുമെന്ന് പറഞ്ഞു.

അത് കൊണ്ട് ഞാന്‍ 1-ആം തീയതി രാവിലെ ഒരു കടയില്‍ പോയി 79 രൂപയ്ക്ക് ചാര്‍ജ് ചെയ്തു. കടക്കാരന്‍ 80 രൂപയനെന്നു പറഞ്ഞു. പക്ഷെ ഞാന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനോട് സംസാരിച്ച ഉറപ്പില്‍ 79 എന്നും പറഞ്ഞു ചാര്‍ജ് ചെയ്യിപ്പിച്ചു. ഉടനെ എനിക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. അതില്‍ 79 രൂപയ്ക്ക് ചാര്‍ജ് ചെയ്തു എന്നും ബാലന്‍സ്‌ പഴയ തുക തന്നെ ആണെന്നും കാണിച്ചു. വൈകുന്നേരം ആയപ്പോള്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിന്‍റ്റെ പെരുമാറ്റം നന്നയിരുന്നെന്കില്‍ 4001-ലേയ്ക്ക് യേസ് എന്നും അല്ലെന്കില്‍ നോ എന്നും അഭിപ്രായം ടെക്സ്റ്റ് മെസ്സേജ് ചെയ്യാന്‍ പറഞ്ഞു കൊണ്ട് ഒരു മെസ്സേജും കിട്ടി. ഞാന്‍ യേസ് എന്ന് 4001-ലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അന്ന് രാത്രി അമേരിക്കയ്ക്ക് വിളിച്ചിട്ട് ചാര്‍ജ് നോക്കിയപ്പോള്‍ മിനിട്ടിനു 7 രൂപ വച്ചു പോകുന്നതായി കണ്ടു. വീണ്ടും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ വിളിച്ചു. അവര്‍ എന്നോട് പറഞ്ഞത് 76 രൂപയുടെ ചാര്‍ജ് ആയിരുന്നു 1.99 രൂപയുടെ നിരക്ക് കിട്ടാന്‍ ചെയ്യേണ്ടിയിരുന്നതെന്ന്. തലേന്ന് സംസാരിച്ച കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനു പറ്റിയ തെറ്റു കാരണം ആണിങ്ങനെ ആയതെന്നും അത് കൊണ്ട് അത് ശരിയാക്കി തരണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ എനിക്ക് ഒരു കമ്മ്യൂനിക്കേഷന്‍ നമ്പര്‍ തന്നു. പിറ്റേന്നു ഉച്ച ആകുമ്പോളേയ്ക്കും ശരിയായി കിട്ടുമെന്നും രാത്രിയില്‍ വിളിച്ചതിന്റെ ചാര്‍ജ് അഡ്ജസ്റ്റ് ചെയ്തു തരുമെന്നും പറഞ്ഞു.

പിറ്റേന്നു ഉച്ച കഴിഞ്ഞിട്ടും എന്റെ ബാലന്‍സ്‌ പഴയതു തന്നെ. ഞാന്‍ വീണ്ടും വിളിച്ചു കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ. പുതിയ ഒരു കമ്മ്യൂനിക്കേഷന്‍ നമ്പര്‍ കിട്ടി. അന്ന് വൈകിട്ട് ഏഴ് മണി ആകുമ്പോളേയ്ക്കും ശരിയാകുമെന്നും എന്നോട് അവര്‍ പറഞ്ഞു. അന്ന് രാത്രി അമേരിക്കയ്ക്ക് വിളിച്ചപ്പോഴും നിരക്ക് പഴയ പടി തന്നെ. ഞാന്‍ വീണ്ടും വിളിച്ചു. അപ്പോള്‍ അവര്‍ പറയുന്നത് അവര്‍ക്കൊന്നും ചെയ്യാന്‍ ഇല്ലെന്ന്. ഞാന്‍ ഐഡിയായുടെ വെബ്സൈറ്റില്‍ കയറി അവരുടെ ഏരിയ മാനേജരുടെ അഡ്രസ്സ് കണ്ടു പിടിച്ച് ഒരു ഇ-മെയില് അയച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ നിന്നും മറുപടി വന്നു. അവരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഒന്നും ഇല്ല. അവര്‍ രേഖകള്‍ ചെക്ക് ചെയ്തു എന്നും പറഞ്ഞിരിക്കുന്നു.

ഇതിനിടയ്ക്ക് ഒന്നോ രണ്ടോ മെസ്സേജുകള്‍ വന്നു എന്റെ എല്ലാ പ്രശ്നവും പരിഹരിച്ചിരിക്കുന്നു എന്നും പറഞ്ഞു കൊണ്ട്.

ഇങ്ങനെ ആണെന്കില്‍ അവരുടെ പരസ്യത്തില്‍ ഇതൊരു നല്ല ഐഡിയ എന്നുള്ളത് മാറ്റി ഒരു തട്ടിപ്പ് ഐഡിയ എന്നാക്കി മാറ്റുന്നതായിരിക്കും നല്ലത്.