കഴിഞ്ഞ മാസം 31-ആം തീയതി എനിക്ക് അമേരിക്കയ്ക്ക് വിളിക്കേണ്ട ആവശ്യം വന്നു. അത് കൊണ്ട് അന്ന് ഞാന്‍ എന്റെ ഫോണ്‍ കമ്പനിയായ ഐഡിയായുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ വിളിച്ചു. എന്റെ ഭാര്യ സൌദിയിലായത് കൊണ്ട് അമേരിക്കയ്ക്കും സൌദിയ്ക്കും വിളിക്കാന്‍ റേറ്റ് കുറക്കാന്‍ എന്താണ് വഴി എന്ന് ചോദിച്ചു. ആ സഹോദരന്‍ എന്നോട് 79 രൂപയുടെ ചാര്‍ജ് ചെയ്താല്‍ അമേരിക്കയ്ക്ക് മിനിടിനു 1.99 രൂപയും സൌദിക്ക് 7.99 രൂപയും ആകുമെന്ന് പറഞ്ഞു.
അത് കൊണ്ട് ഞാന്‍ 1-ആം തീയതി രാവിലെ ഒരു കടയില്‍ പോയി 79 രൂപയ്ക്ക് ചാര്‍ജ് ചെയ്തു. കടക്കാരന്‍ 80 രൂപയനെന്നു പറഞ്ഞു. പക്ഷെ ഞാന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനോട് സംസാരിച്ച ഉറപ്പില്‍ 79 എന്നും പറഞ്ഞു ചാര്‍ജ് ചെയ്യിപ്പിച്ചു. ഉടനെ എനിക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. അതില്‍ 79 രൂപയ്ക്ക് ചാര്‍ജ് ചെയ്തു എന്നും ബാലന്‍സ് പഴയ തുക തന്നെ ആണെന്നും കാണിച്ചു. വൈകുന്നേരം ആയപ്പോള്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിന്‍റ്റെ പെരുമാറ്റം നന്നയിരുന്നെന്കില്‍ 4001-ലേയ്ക്ക് യേസ് എന്നും അല്ലെന്കില്‍ നോ എന്നും അഭിപ്രായം ടെക്സ്റ്റ് മെസ്സേജ് ചെയ്യാന്‍ പറഞ്ഞു കൊണ്ട് ഒരു മെസ്സേജും കിട്ടി. ഞാന്‍ യേസ് എന്ന് 4001-ലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അന്ന് രാത്രി അമേരിക്കയ്ക്ക് വിളിച്ചിട്ട് ചാര്‍ജ് നോക്കിയപ്പോള്‍ മിനിട്ടിനു 7 രൂപ വച്ചു പോകുന്നതായി കണ്ടു. വീണ്ടും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ വിളിച്ചു. അവര്‍ എന്നോട് പറഞ്ഞത് 76 രൂപയുടെ ചാര്‍ജ് ആയിരുന്നു 1.99 രൂപയുടെ നിരക്ക് കിട്ടാന്‍ ചെയ്യേണ്ടിയിരുന്നതെന്ന്. തലേന്ന് സംസാരിച്ച കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനു പറ്റിയ തെറ്റു കാരണം ആണിങ്ങനെ ആയതെന്നും അത് കൊണ്ട് അത് ശരിയാക്കി തരണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ എനിക്ക് ഒരു കമ്മ്യൂനിക്കേഷന്‍ നമ്പര്‍ തന്നു. പിറ്റേന്നു ഉച്ച ആകുമ്പോളേയ്ക്കും ശരിയായി കിട്ടുമെന്നും രാത്രിയില്‍ വിളിച്ചതിന്റെ ചാര്‍ജ് അഡ്ജസ്റ്റ് ചെയ്തു തരുമെന്നും പറഞ്ഞു.
പിറ്റേന്നു ഉച്ച കഴിഞ്ഞിട്ടും എന്റെ ബാലന്‍സ് പഴയതു തന്നെ. ഞാന്‍ വീണ്ടും വിളിച്ചു കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവിനെ. പുതിയ ഒരു കമ്മ്യൂനിക്കേഷന്‍ നമ്പര്‍ കിട്ടി. അന്ന് വൈകിട്ട് ഏഴ് മണി ആകുമ്പോളേയ്ക്കും ശരിയാകുമെന്നും എന്നോട് അവര്‍ പറഞ്ഞു. അന്ന് രാത്രി അമേരിക്കയ്ക്ക് വിളിച്ചപ്പോഴും നിരക്ക് പഴയ പടി തന്നെ. ഞാന്‍ വീണ്ടും വിളിച്ചു. അപ്പോള്‍ അവര്‍ പറയുന്നത് അവര്‍ക്കൊന്നും ചെയ്യാന്‍ ഇല്ലെന്ന്. ഞാന്‍ ഐഡിയായുടെ വെബ്സൈറ്റില്‍ കയറി അവരുടെ ഏരിയ മാനേജരുടെ അഡ്രസ്സ് കണ്ടു പിടിച്ച് ഒരു ഇ-മെയില് അയച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ നിന്നും മറുപടി വന്നു. അവരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഒന്നും ഇല്ല. അവര്‍ രേഖകള്‍ ചെക്ക് ചെയ്തു എന്നും പറഞ്ഞിരിക്കുന്നു.
ഇതിനിടയ്ക്ക് ഒന്നോ രണ്ടോ മെസ്സേജുകള്‍ വന്നു എന്റെ എല്ലാ പ്രശ്നവും പരിഹരിച്ചിരിക്കുന്നു എന്നും പറഞ്ഞു കൊണ്ട്.
ഇങ്ങനെ ആണെന്കില്‍ അവരുടെ പരസ്യത്തില്‍ ഇതൊരു നല്ല ഐഡിയ എന്നുള്ളത് മാറ്റി ഒരു തട്ടിപ്പ് ഐഡിയ എന്നാക്കി മാറ്റുന്നതായിരിക്കും നല്ലത്.
Showing posts with label cheat. Show all posts
Showing posts with label cheat. Show all posts
Monday, April 7, 2008
Thursday, April 3, 2008
22 കാരറ്റും 916 ഉം!!
ഇതു തമ്മില്‍ ഉള്ള വ്യത്യാസം എന്താണെന്നറിയാമോ? ഒന്നുമില്ല എന്നാണുത്തരം. 22 കാരറ്റ് സ്വര്നത്തില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കണം എന്നാണ് കണക്ക്. അതാണ് ഈ 916! പിന്നെ ഇവിടെ സ്വര്‍ണ ക്കടകളുടെ പരസ്യത്തില്‍ ഇവര്‍ 916 എന്ന് പറയുന്നത് എന്തിനാണ്. നാം പൊതു ജനത്തിനെ ചുമ്മാ പറ്റിക്കാന്‍ ഒരു പരസ്യ തന്ത്രം മാത്രം. 916 എന്ന് ആഭരണത്തിന്റെ അകത്ത് എഴുതി വെച്ചിട്ടുണ്ടെന്ന് ഉള്ളത് ശരി ആണ്. അത് പക്ഷെ 10 കാരറ്റ് സ്വര്‍ണത്തേലും അങ്ങനെ എഴുതി വെയ്ക്കാന്‍ പറ്റും. അത് കൊണ്ട് അത് 22 കാരറ്റ് ആകുമോ? ഇതൊന്നും ഇല്ലാണ്ട് തന്നെ നമുക്ക് സാമാന്യ ബുദ്ധി കൊണ്ട് ഇവര്‍ ആരും 22 കാരറ്റ് സ്വര്‍ണം വില്‍ക്കുന്നില്ല എന്ന് മനസ്സില്‍ ആക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നും കൊണ്ടു വരുന്ന സ്വര്‍ണത്തിന്റെ തിളക്കം ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാക്കാം. ഇവിടുത്തെ 22 കാരറ്റിനെക്കാളും തിളക്കം അവിടെ എങ്ങനെ വരുന്നു? ഗള്‍ഫില്‍ മായം ചേര്‍ത്ത് പിടിച്ചാല്‍ കൈ വെട്ടും. അമേരിക്കയില്‍ കട മൊത്തം ഫൈന്‍ ആയിട്ട് പോകും. അത് കൊണ്ട് നല്ല സാധനം കിട്ടും. ഇവിടെ ഒരു പരാതി ആരെങ്കിലും ഇവര്‍ക്കെതിരെ കൊടുത്താല്‍ അവനെ ചിലപ്പം ഇവരുടെ ഗുണ്ടകള്‍ തട്ടിക്കളയാനാണ് സാധ്യത കൂടുതല്‍.
ഇവിടെ നാം സ്ഥിരമായി കാണുന്ന ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നമ്മുടെ ഒരു പ്രശസ്തനായ സിനിമാ താരം പറയുന്നുണ്ട് "916 സ്വര്‍ണാഭരണങ്ങള്ക്ക് ഇന്ത്യയില്‍ എവിടെയും ഒരേ പരിശുദ്ധി ആണ്" ഇതിലൂടെ അവര്‍ തന്നെ സമ്മതിക്കുക ആണ് ഇന്ത്യയില്‍ ഒരിടത്തും 22 കാരറ്റ് സ്വര്‍ണം ആരും വില്‍ക്കുന്നില്ല എന്ന്. ഇന്ത്യയ്ക്ക് മാത്രം ഒരു 22 കാരറ്റ് ഉണ്ടോ? ഇന്ത്യയ്ക്ക് പുറത്തെല്ലാം 22 കാരട്ടില്‍ അവര്‍ നിറം കൂടുതല്‍ ചെര്‍ക്കുന്നതായിരിക്കും അല്ലേ?
ഇവിടെ നാം സ്ഥിരമായി കാണുന്ന ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നമ്മുടെ ഒരു പ്രശസ്തനായ സിനിമാ താരം പറയുന്നുണ്ട് "916 സ്വര്‍ണാഭരണങ്ങള്ക്ക് ഇന്ത്യയില്‍ എവിടെയും ഒരേ പരിശുദ്ധി ആണ്" ഇതിലൂടെ അവര്‍ തന്നെ സമ്മതിക്കുക ആണ് ഇന്ത്യയില്‍ ഒരിടത്തും 22 കാരറ്റ് സ്വര്‍ണം ആരും വില്‍ക്കുന്നില്ല എന്ന്. ഇന്ത്യയ്ക്ക് മാത്രം ഒരു 22 കാരറ്റ് ഉണ്ടോ? ഇന്ത്യയ്ക്ക് പുറത്തെല്ലാം 22 കാരട്ടില്‍ അവര്‍ നിറം കൂടുതല്‍ ചെര്‍ക്കുന്നതായിരിക്കും അല്ലേ?
Labels:
22 carat gold,
916 hall mark,
cheat,
indian jewellery,
Kerala,
malayali,
under carat
Subscribe to:
Posts (Atom)