Tuesday, February 24, 2009

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ബിസിനസ്സ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഒരു ബിസിനസ്സ് ആണ്. എങ്ങനെ കൂടതല്‍ ആളെ കൂട്ടാമെന്നും TRP എങ്ങനെ കൂട്ടാമെന്നും ആണ് അവര്‍ നോക്കുന്നത്. അത് കൂടുന്നത് വഴി ആണ് അവരുടെ പരസ്യം കൂടുന്നത്. അങ്ങനെ വരുമാനവും. പിന്നെ TRP-യില്‍ നോക്കുന്ന വേറെ ഒരു കാര്യം പരസ്യം ചെയ്യപ്പെടുന്ന ഇനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പൈസ ഉള്ളവരുടെ താല്‍പ്പര്യം ആണ്. അവര്‍ കൂടുതല്‍ കണ്ടാലെ ആ ഇനം പരസ്യം കൂടുതല്‍ കിട്ടൂ. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരായ ദരിദ്ര നാരായണന്മാരുടെ താല്‍പ്പര്യം അനുസരിച്ചല്ല പ്രോഗ്രാം നീങ്ങുക. പരസ്യത്തില്‍ കാണിക്കുന്ന വില്ലകള്‍ ഒക്കെ മേടിക്കാന്‍ പൈസ ഉള്ള കൊടീശ്വരന്മാരുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കും. പിന്നെ ബാക്കിയുള്ള പരസ്യ ഇനങ്ങള്‍ വാങ്ങിക്കാന്‍ പാങ്ങുള്ള കുറെ ലക്ഷാധിപതികളുടെയും. അത്രയ്ക്കും സമ്പന്നമായ ഒരു ഓഡിയന്‍സിനു് ഇഷ്ടപ്പെടുന്ന വിധത്തിലെ ഈ പരിപാടി ഓടൂ.

3 comments:

Suvi Nadakuzhackal said...

ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഒന്നും ഈ ബിസിനസ്സ് യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല.

ശ്രീ said...

എന്തു തന്നെയായാലും കഴിവുള്ള ഒരു പറ്റം യുവഗായകര്‍ക്ക് നല്ലൊരു അവസരം കൊടുക്കാന്‍ ഈ പ്രോഗ്രാം കൊണ്ട് കഴിയുന്നുണ്ടല്ലോ എന്ന് സമാധാനിയ്ക്കാം

aneeshbabu said...

siril ninnum oru mochanam kittiyllo athu mathi