Friday, March 21, 2008
സര്‍ക്കാര്‍ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും പിന്നെ KSKTU യും!
കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അനുസരിച്ച് പണിയില്ലാത്ത കുറച്ചു പ്രൊട്ടക്ടഡ് അദ്ധ്യാപകരെ പഞ്ചായത്തുകളിലേയ്ക്ക് മാറ്റുമെന്ന് കണ്ടു. അതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് KSKTU നേതാക്കളുടെ വക പ്രസ്താവനയും ഉണ്ടായിരുന്നു. "വിദ്ധ്യാര്ത്തികള് കുറഞ്ഞു പോകുന്നത് അധ്യാപകരുടെ പ്രശ്നം അല്ല." അദ്ധ്യാപകര്‍ നന്നായി, പ്രൈവറ്റ് സ്കൂളുകള്‍ പഠിപ്പിക്കുന്നത് പോലെ പഠന കാര്യങ്ങളിലും മറ്റും ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ വിദ്ധ്യാര്ത്തികള് കൊഴിഞ്ഞു പോവുക ഇല്ലായിരുന്നു. അതു കൊണ്ട് മോശം സര്‍ക്കാര്‍ സ്കൂളുകളുടെ ഉത്തരവാദിത്വം അതിന്റെ അധ്യാപകര്‍ക്കും അവിടുത്തെ മാനേജമെന്റിനും ആണ്. നന്നായി ജോലി ചെയ്യാത്ത ഇവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുന്നതിനു പകരം ജോലിയില്‍ നിന്നും പറഞ്ഞു വിടുക ആണ് വേണ്ടത്. അധ്യാപനത്തില്‍ കയറിക്കഴിഞ്ഞാല്‍ ഇറങ്ങുന്നത് വരെ ജോലി സ്ഥിരത ഇല്ലെന്ന അവസ്ഥ വന്നാലെ നന്നായി പഠനവും പഠനേതര കാര്യ പരിപാടികളും നന്നായി നടക്കുകയുള്ളൂ. കൂടുതല്‍ ശമ്പളം കിട്ടുന്നത് കൊണ്ട് സര്‍ക്കാര്‍ സ്കൂളുകളിലെ പ്രകടനം നന്നാകുന്നില്ല. അതിന്റെ പകുതി ശമ്പളം വാങ്ങുന്ന അധ്യാപകരുള്ള പ്രൈവറ്റ് സ്കൂളുകള്‍ ആണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്.
Subscribe to:
Post Comments (Atom)
1 comment:
സമരവും പ്രൈവറ്റ് ബിസിനെസും ഒഴിഞ്ഞ് പഠിപ്പിക്കാന്‍ നേരം കിട്ടുന്നില്ല അതോണ്ടല്ലെ. പിന്നെ പാര്ര്റ്റി പ്രവര്ത്തകരുമ്- കുറെയുണ്ടേയ്.
Post a Comment