Monday, March 24, 2008
ഭാര്യയെ ഭര്‍ത്താവിന് വീട്ടില്‍ നിന്നും അടിച്ചിറക്കാമോ?
വിവാഹത്തോടെ ഭാര്യയ്കും ഭര്‍ത്താവിനും ഉള്ള സ്വത്തില്‍ തുല്ല്യ അവകാശം ഉണ്ടാവണം. ചില ഭവനങ്ങളില്‍ ഭര്‍ത്താവും ചില ഭവനങ്ങളില്‍ ഭാര്യയും കൂടുതല്‍ സമ്ബാതിക്കുന്നതിനാല് ഒരു വിവാഹ മോചനം ഉണ്ടായാല്‍ ഏതെങ്കിലും കൂട്ടര്‍ക്ക് നഷ്ടം സംഭവിക്കും. അത് പക്ഷെ വിവാഹത്തിന്റെ ഒരു പൊതു സ്വഭാവം ആണ്. രണ്ടു കൂട്ടരും ഒരേ പോലെ ആകുക എന്ന് പറയുന്നത് അസംഭവ്യം ആണ്. കേരളത്തിലെ സ്ഥിതി വച്ച് മിക്ക ഭര്ത്താക്കന്മാരും അപ്പന്റെ/അമ്മയുടെ വീട്ടിലാണ് കഴിയുന്നത്. അത് കൊണ്ട് അവര്‍ക്ക് സ്വന്തം ആയി ഒരു വീട് ഉണ്ടെന്ന് പറയാന്‍ വയ്യ. പക്ഷെ അവര്‍ക്ക് അവിടുന്ന് സ്വന്തം ഭാര്യയെ ഇറക്കി വിടുവാന്‍ അവകാശം ഉണ്ടോ? അമ്മായി അപ്പനും അമ്മായി അമ്മയും വിചാരിച്ചാല്‍ നടക്കുമായിരിക്കും. പക്ഷെ ഭര്‍ത്താവിന് അതിനധികാരം ഉണ്ടോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഭാര്യയുടെ കൂടെ നില്ക്കാന് സാധ്യത ഇല്ലാത്തതിനാല്‍ ഭാര്യയ്ക്ക് ഇവിടെ വിവേചനം നേരിടേണ്ടി വരുന്നു. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ കോടതിയുടെ ഉത്തരവുണ്ടായിട്ടും വീട്ടില്‍ നിന്നും ഇറക്കി വിടപ്പെട്ട ശേഷം പോലീസ് സംരക്ഷണയോടെ വീട്ടില്‍ കയറി താമസിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും കയ്യില്‍ നിന്നും നേരിട്ട മര്‍ദ്ധനം ഇക്കാര്യത്തില്‍ കേരളത്തില്‍ ഉള്ള പരാധീനതകള്‍ കാണിക്കുന്നു. കോടതികളുടെ ഉത്തരവ് പോലും പാലിക്കാതെ വരുമ്പോള്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥകള്‍ക്ക് പുല്ല് വിലയാണ് സമൂഹം കല്‍പ്പിക്കുന്നത് എന്ന് വരുന്നു. ഇങ്ങനെ കോടതി അലക്ഷ്യം നടത്തുന്നവരെ ജാമ്മ്യമില്ലാതെ ജയിലില്‍ ആക്കുവാനോ മാനസിക രോഗശുപത്രിയില് സ്ഥിരമായി ആക്കുവാനോ ഉള്ള നടപടികള്‍ വന്നാലേ നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടാവുകയുള്ളൂ.
Subscribe to:
Post Comments (Atom)
4 comments:
There are conflicting judgements on the issue of the right to live in marital home in cases of domestic trouble. The supreme court has ruled that the estranged wife can live in marital home even after the annulment of the marriage. The same court has also ruled that the daughter-in-law cannot drive out the mom-in-law from the ancestral home.
The way out is to make sure that the wife has a roof over head once the marriage comes to an end. A midway would be for the wife to stay in a rented accomodation, at the husband's expense.
നോട്ടി മോറിസന്റെ അഭിപ്രായം ഈ പ്രശ്നത്തില്‍ ഉള്ള ചില ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്നു.
ഇങ്ങനെ കോടതി അലക്ഷ്യം നടത്തുന്നവരെ ജാമ്മ്യമില്ലാതെ ജയിലില്‍ ആക്കുവാനോ മാനസിക രോഗശുപത്രിയില് സ്ഥിരമായി ആക്കുവാനോ ഉള്ള നടപടികള്‍ വന്നാലേ നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടാവുകയുള്ളൂ
മായാവി എന്റെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് തോന്നുന്നു.
Post a Comment